പഞ്ചായി പഞ്ച്ഷീര്‍... പഞ്ച്ഷീറിനെ താലിബാന്‍ കീഴടക്കിയെന്ന വീരവാദം വരുമ്പോഴും പ്രസ്താവനകളില്‍ നിന്നും പൂര്‍ണമായും തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തം; അഹമ്മദ് മസൂദിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്

എത്രയൊക്കെ ശ്രമിച്ചിട്ടും താലിബാന് അഹമ്മദ് മസൂദ് എന്ന പുലിക്കുട്ടിയെ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല എന്ന വാര്‍ത്തകളാണ് വരുന്നത്. പഞ്ച്ഷീറിലെ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയെ തുരത്തി അധികാരം പിടിച്ചെടുത്തെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും അതീവ ജാഗ്രതയോടെ താലിബാന്‍ നേതൃത്വം.
താലിബാന്‍ പഞ്ച്ഷീര്‍ പിടിച്ചടക്കിയതിന് പിന്നിലെ ഒളിത്താവളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദിന്റെ ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാദ്ധ്യമങ്ങളെ താലിബാന്‍ വിലക്കി. താലിബാനെതിരെ ജനകീയ മുന്നേറ്റം ആവശ്യമാണെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. നിങ്ങള്‍ അഫ്ഗാന് പുറത്താണെങ്കിലും അകത്താണെങ്കിലും അഫ്ഗാന്റെ സ്വാതന്ത്ര്യത്തിനും, സമൃദ്ധിക്കും വേണ്ടി താലിബാനെതിരെ ഒന്നിക്കണമെന്നായിരുന്നു മസൂദ് പറഞ്ഞത്. ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചിരിക്കുകയും മാദ്ധ്യമങ്ങള്‍ ഇത് പ്രാധാന്യത്തോടെ നല്കുകയും ചെയ്തിരുന്നു.
മസീദിന്റെ ആഹ്വാനം രാജ്യത്ത് താലിബാനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുമെന്ന ഭയത്താലാണ് മസൂദിന്റെ സന്ദേശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പുറമേ മസൂദിനെ കാണുന്നതില്‍ നിന്ന് അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെയും, നാഷണല്‍ റീ കണ്‍സീലിയേഷന്‍ കൗണ്‍സില്‍ മുന്‍ അദ്ധ്യക്ഷന്‍ അബ്ദുള്ള അബ്ദുള്ളയെയും വിലക്കിയിട്ടുണ്ട്.
അതേ സമയം പഞ്ച്ഷീര്‍ പ്രവിശ്യയില്‍ പാക് വ്യോമപിന്തുണയോടെ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച് മണിക്കൂറികള്‍ക്കുള്ളില്‍ താഴ് വരയില്‍ താലിബാന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അജ്ഞാത സൈനിക വിമാനങ്ങള്‍ പറന്നതായി റിപ്പോര്‍ട്ട്. ഇതില്‍ ചില വിമാനങ്ങള്‍ താലിബാന്‍ കേന്ദ്രങ്ങളെ ആക്രമിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് പഞ്ച്ഷീര്‍ താഴ്വര പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്ന പ്രഖ്യാപനം താലിബാന്‍ നടത്തുന്നത്. ഇതിന് ശേഷമാണ് അജ്ഞാത വിമാനങ്ങള്‍ താലിബാനെ ലക്ഷ്യമിട്ട് പറന്നതായ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ താലിബാന്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
അതേസമയം പ്രതിരോധ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ്, പഞ്ച്ഷീര്‍ കീഴടക്കിയെന്ന താലിബാന്‍ വാദത്തെ തള്ളിക്കളയുകയും താലിബാനെതിരെ തന്റെ അവസാന തുള്ളി രക്തം വരെ പോരാടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേ സമയം താലിബാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രംഗത്തെത്തി.
ഇസ്ലാമിക ഭീകരതയാണ് ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്നും ആഗോള അതിതീവ്ര ഇസ്ലാമികവത്കരണ ശക്തികളില്‍ പ്രധാനപ്പെട്ട സംഘടനകളിലൊന്നാണ് താലിബാനാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ബ്ലെയറിന്റെ പ്രതികരണം. മതമൗലിക വാദികള്‍ ഇസ്ലാമിക ഭീകരവാദത്തില്‍ മാത്രമല്ല, മറിച്ച് തങ്ങളുടെ ലക്ഷ്യപൂര്‍ത്തിയ്ക്കായി ആയുധം എടുക്കാമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വടക്കുകിഴക്കന്‍ പഞ്ച്ശീറില്‍ 600 താലിബാനികളെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് താലിബാന്‍വിരുദ്ധ പ്രതിരോധസേന വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയ്ക്കുശേഷമുണ്ടായ ഏറ്റുമുട്ടലില്‍ ആയിരത്തിലേറെ താലിബാനികളെ തടവിലാക്കുകയോ അവര്‍ സ്വയംകീഴടങ്ങുകയോ ചെയ്‌തെന്ന് അവകാശപ്പെട്ട വടക്കന്‍സഖ്യം ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അറിയിച്ചു.
അഫ്ഗാനിസ്താനിലെ മറ്റുപ്രവിശ്യകളില്‍നിന്ന് താലിബാന് സഹായം ലഭിക്കുന്നില്ലെന്ന് സേനാവക്താവ് ഫാഹിം ദാഷ്തി പറഞ്ഞു. പ്രവിശ്യാ തലസ്ഥാനമായ ബാസരാക്കിലേക്കും ഗവര്‍ണറുടെ വസതിയിലേക്കുമുള്ള റോഡുകളില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചത് മുന്നേറ്റത്തിന്റെ വേഗം കുറച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























