സിന്ധുവിനെ അടുക്കളയില്‍ കുഴിച്ചു മൂടിയത് ജീവനോടെ.. മണ്ണെണ്ണയൊഴിച്ച് കത്തിക്കാനും ശ്രമിച്ചതായി പ്രതി തെളിവെടുപ്പിനിടെ പൊലീസിന് മൊഴി നല്‍കി.... കൊലപാതകം നടന്ന ദിവസം ബിനോയി വീട്ടിലെത്തുമ്പോള്‍ സിന്ധു ഫോണില്‍ സംസാരിക്കുന്നു... ഇതുകണ്ട് ആരാണെന്ന് ചോദിച്ച് വഴക്കായി ഒടുവില്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു, ബോധരഹിതയായ സിന്ധു മരിച്ചെന്ന് കരുതി വീടിനു സമീപത്തായി കുഴിയെടുത്തു,പിന്നെ സിന്ധുവിനെ ചുമന്ന് മുറ്റത്തെത്തിച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി, ഒടുവില്‍....

അടുക്കളയില്‍ സിന്ധുവിനെ (45) അയല്‍വാസിയായ മാണിക്കുന്നേല്‍ ബിനോയ് സേവ്യര്‍ (48) കുഴിച്ചു മൂടിയത് ജീവനോടെ. സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാനും ശ്രമിച്ചതായി പ്രതി തെളിവെടുപ്പിനിടെ പൊലീസിന് മൊഴി നല്‍കി.
കൊലപാതകം നടന്ന ദിവസം ബിനോയി വീട്ടിലെത്തുമ്പോള്‍ സിന്ധു ഫോണില്‍ സംസാരിക്കുന്നു... ഇതുകണ്ട് ആരാണെന്ന് ചോദിച്ച് വഴക്കായി ഒടുവില്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു, ബോധരഹിതയായ സിന്ധു മരിച്ചെന്ന് കരുതി വീടിനു സമീപത്തായി കുഴിയെടുത്തു,പിന്നെ ആ ശ്രമം ഉപേക്ഷിച്ചു, സിന്ധുവിനെ ചുമന്ന് മുറ്റത്തെത്തിച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി, ഒടുവില്‍....
ഈ സമയം പൊള്ളലേറ്റ സിന്ധു ഉറക്കെ കരഞ്ഞു. ഉടനെ സമീപത്തിരുന്ന ജാറിലെ വെള്ളമൊഴിച്ച് ബിനോയ് തീ കെടുത്തി. വീണ്ടും സിന്ധുവിന്റെ ബോധം പോയി. അല്‍പ്പനേരം കൈയും കാലും അനക്കി ജീവനുണ്ടോയെന്ന് നോക്കി. മരിച്ചെന്ന് കരുതി രാത്രി 12 മണിയോടെ അടുക്കളയില്‍ കുഴിയെടുത്ത് സിന്ധുവിനെ കിടത്തി.
കുഴിക്ക് നീളം കുറവായതിനാല്‍ ശരീരം ഒതുങ്ങാതെ വന്നു. തുടര്‍ന്ന്, ബിനോയ് രണ്ട് കാലുകളും ബലം പ്രയോഗിച്ച് മടക്കി കുഴിയിലേക്കിറക്കി. ഈ സമയം വേദനയെടുത്ത സിന്ധു വീണ്ടും ഞരങ്ങി. ഇതോടെ, സമീപത്ത് മുളക് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറെടുത്ത് ബിനോയ് സിന്ധുവിനെ മുഖത്തിട്ട ശേഷം നെഞ്ചത്ത് ചവിട്ടിത്താഴ്ത്തി. ഈ ചവിട്ടിലാണ് സിന്ധുവിന്റെ വാരിയെല്ലൊടിഞ്ഞത്. തുടര്‍ന്ന് മണ്ണിട്ട് മൂടുകയായിരുന്നു
കൊലപാതക സമയം സിന്ധു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുക്കാനായില്ല. അവ ചാക്കില്‍ക്കെട്ടി പൊന്‍മുടി ഡാമില്‍ എറിഞ്ഞെന്നാണ് ബിനോയ് പൊലീസിനോട് പറഞ്ഞത്. മൃതദേഹം കത്തിക്കാന്‍ ഉപയോഗിച്ച മണ്ണെണ്ണ വിളക്ക്,കുഴിയെടുക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര, മണ്‍വെട്ടി എന്നിവയും കണ്ടെടുത്തു.
സാക്ഷികളില്ലാത്ത കൊലപാതകമായതിനാല്‍ ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവേല്‍ പോളിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വളരെ സൂഷ്മയോടെയുള്ള തെളിവെടുപ്പാണ് നടത്തിയത്.
രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് മൂന്നു മണി വരെ നീണ്ടു. തെളിവെടുപ്പിനോട് സഹകരിക്കുന്നതിലും മൊഴി നല്‍കുന്നതിലും യാതൊരു വൈമുഖ്യവും ബിനോയ്ക്ക് ഇല്ലായിരുന്നു. തെളിവെടുപ്പിനു ശേഷം വീഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇന്ന് തുടരന്വേഷത്തിനായി കസ്റ്റഡിയില്‍ വാങ്ങും.
"
https://www.facebook.com/Malayalivartha


























