മദ്യപാനിയായ മകൻ എളാങ്ക് ഉപയോഗിച്ച് അമ്മയുടെയും അച്ഛന്റെയും തലക്കടിച്ചു; മകന്റെ അടിയേറ്റ ഉടൻ അച്ഛന്‍ മരിച്ചു: ഗുരുതര പരിക്കുകളോടെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇരുവരേയും മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു!!

മദ്യപാനിയായ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. അമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. നാടിനെ നടുക്കിയ സംഭവം അവിണിശേരിയിൽ. അവിണിശ്ശേരി കറുത്തേടത്ത് രാമകൃഷണന്‍ ആണ് മരിച്ചത് ഭാര്യ തങ്കമണിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ഇരുവരേയും മര്‍ദ്ദിച്ച മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. എളാങ്ക് ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്ക് പ്രദീപ് അടിക്കുകയായിരുന്നു. പരിക്കേറ്റ് തളര്‍ന്ന ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
എന്നാല്‍ രാമകൃഷ്ണന്‍്റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായാണ് വിവരം.
https://www.facebook.com/Malayalivartha


























