ഏറെ നിര്‍ണായകം... സ്വന്തം നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമത്തിലിട്ട കേസില്‍ രഹ്ന ഫാത്തിമയുടെ ഹര്‍ജി അടുത്തയാഴ്ച; സര്‍ക്കാര്‍ നിലപാട് നിര്‍ണായകം

ഏറെ വിവാദമായതായിരുന്നു സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമത്തിലിട്ട സംഭവം. ഈ കേസില്‍ ജാമ്യ വ്യവസ്ഥകളില്‍ ഇളവുതേടി ബി.എസ്.എന്‍.എല്‍. മുന്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അടുത്താഴ്ച പരിഗണിക്കും. കേസില്‍ സര്‍ക്കാരിനോടു നിലപാട് ആരാഞ്ഞിരുന്നു. സര്‍ക്കാര്‍ നിലപാട് ഏറെ നിര്‍ണായകമാണ്. അതേസമയം സര്‍ക്കാര്‍ രഹ്‌നയ്ക്ക് അനുകൂലമോ പ്രതികൂലമോ ആയ നിലപാട് സ്വീകരിക്കില്ലെന്നാണു സൂചന.
സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം വിലക്കിയുള്ള ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു രഹ്ന സുപ്രീംകോടതിയെ സമീപിച്ചത്. മൗലികാവകാശം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണിതെന്നാണു രഹ്‌നയുടെ വാദം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതു വിഡീയോ എടുത്തു സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണു രഹ്‌നയ്‌ക്കെതിരെ കേസെടുത്തത്. കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണു ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് അവര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. പ്രാഥമിക വിലയിരുത്തലില്‍ത്തന്നെ പോക്‌സോ നിയമപ്രകാരമുള്ള തെറ്റാണു രഹ്‌ന ചെയ്തതെന്നു വിലയിരുത്തി ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നു രഹ്ന സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ചത് അശ്ലീലത്തിന്റെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അതിനുശേഷം അതു പ്രചരിപ്പിച്ചതു സമൂഹത്തെ തെറ്റായ പാതയിലേക്കു നയിക്കുമെന്നുമാണു കോടതി ചൂണ്ടിക്കാട്ടിയത്.
പോക്‌സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75ാം വകുപ്പുപ്രകാരവുമാണു രഹ്‌നഹ്നയ്‌ക്കെതിരേ കേസെടുത്തത്.
ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്‍ക്കുന്ന സമയത്ത് മല ചവിട്ടാന്‍ എത്തി വിവാദങ്ങളില്‍ നിറഞ്ഞ ആളാണ് മോഡല്‍ കൂടിയായ രഹ്ന ഫാത്തിമ.
അതേസമയം ദൃശ്യ മാധ്യമങ്ങളിലടക്കം അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 28ലേക്ക് മാറ്റി. ദൃശ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായം പറയരുതെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി കഴിഞ്ഞ തവണ സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, മതവികാരത്തെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് തുടരുമെന്ന് വ്യക്തമാക്കി.
ബീഫ് വിഭവം തയാറാക്കുന്ന യു ട്യൂബ് വീഡിയോയിലെ പരാമര്‍ശത്തെ തുടര്‍ന്നുള്ള കേസിലായിരുന്നു ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ. ഉത്തരവ് മൗലികാവശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്ന ഫാത്തിമ സുപ്രിംകോടതിയെ സമീപിച്ചത്.
അര്‍ദ്ധ നഗ്‌നയായി രഹ്ന ഫാത്തിമ പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. മത്തിക്കറിയുമായുള്ള വരവും ഏറെ വൈറലായിരുന്നു. കൊറോണക്കാലത്ത് മത്തിക്കറി വയ്ക്കുന്നതാണ് രഹ്ന ഫാത്തിമ പങ്കുവച്ച വീഡിയോയില്‍ ഉള്ളത്. മത്തിക്കറി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദവും കൊഴുത്തു.
https://www.facebook.com/Malayalivartha


























