Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എങ്കിലും വിടില്ല കുട്ടി... കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് കെ ടി ജലീല്‍; മുഖ്യമന്ത്രി പിതൃതുല്യന്‍, ശാസിക്കാനും ഉപദേശിക്കാനും തിരുത്താനും അധികാരമുണ്ട്

08 SEPTEMBER 2021 10:27 AM IST
മലയാളി വാര്‍ത്ത

കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കത്തില്‍ ഇന്നലെ കെ.ടി. ജലീലിന് തിരിച്ചടി. മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമാവശ്യപ്പെട്ട ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. അതേസമയം മറുപടിയുമായി ജലീല്‍ ഇന്ന് രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പിതൃതുല്യനാണെന്ന് കെടി ജലീല്‍ വ്യക്മാക്കി. ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള അവകാശം പിണറായിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

 



പി കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തില്‍ ഇന്നുവരെ അഴിമതി നടത്തിയിട്ടില്ലെന്നും, അവിഹിത സമ്പാദ്യമില്ലെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

 



മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.

മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ട് മലപ്പുറം എ.ആര്‍ നഗര്‍ സഹകരണബാങ്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമാവശ്യപ്പെട്ട മുന്‍മന്ത്രി കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയാണ് രംഗത്തെത്തിയത്.

 



കേരളത്തിലെ സഹകരണമേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതല്ലെന്നും, സാധാരണനിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 'കെ.ടി. ജലീല്‍ ഇ.ഡി നേരത്തേ ചോദ്യം ചെയ്തയാളാണല്ലോ. അതോടെ, അദ്ദേഹത്തിന് ഇ.ഡിയില്‍ കുറേക്കൂടി വിശ്വാസം വന്നതായാണ് തോന്നുന്നത്.' മുഖ്യമന്ത്രി പരിഹസിച്ചു.

ജലീല്‍ പരാമര്‍ശിച്ച ബാങ്കിന്റെ കാര്യത്തില്‍ സഹകരണവകുപ്പ് നേരത്തേ കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. അതില്‍ കോടതിയുടെ സ്‌റ്റേ നിലനില്‍ക്കുന്നതിനാലാണ് മറ്റ് നടപടികളിലേക്ക് നീങ്ങാനാവാത്തത്. ഇവിടെ അന്വേഷിക്കാനാവശ്യമായ സംവിധാനമുണ്ട്. കുറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിലും ശക്തമായ നടപടിയുണ്ടാകും.മുസ്ലിംലീഗിന്റെ സ്വിസ് ബാങ്കാണ് എ.ആര്‍ നഗര്‍ സഹകരണബാങ്കെന്ന ആക്ഷേപമാണ് കഴിഞ്ഞ ദിവസം ജലീല്‍ ഉന്നയിച്ചത്. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ കള്ളപ്പണം,ബിനാമി ആരോപണവും ഉയര്‍ത്തിയിരുന്നു. ജലീല്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends