Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇതു വായിക്കുന്നവർക്കു ചിലപ്പോൾ അത്ഭുതമുണ്ടാകാം; ജില്ലാ സിഡിഎസ് ചെയർപേഴ്സണോ? ആലപ്പുഴയിലെ സിഡിഎസ് ഒരു നഗരത്തിനു വേണ്ടി മാത്രമുള്ളതായിരുന്നു; ഈ മാതൃകയിൽ കുടുംബശ്രീയ്ക്കു സംസ്ഥാനതലംവരെ സിഡിഎസുകൾ രൂപീകരിക്കണമെന്ന് അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു; എന്നാൽ ജനകീയാസൂത്രണ പ്രവർത്തകർ ഒന്നടങ്കം ഇതിന് എതിരായിരുന്നു; കുറിപ്പുമായി തോമസ് ഐസ്സക്ക്

08 SEPTEMBER 2021 08:11 AM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവയ്ക്കുകയാണ് മുൻ മന്ത്രി തോമസ് ഐസ്സക്ക്. ഇതു വായിക്കുന്നവർക്കു ചിലപ്പോൾ അത്ഭുതമുണ്ടാകാം. ജില്ലാ സിഡിഎസ് ചെയർപേഴ്സണോ? ആലപ്പുഴയിലെ സിഡിഎസ് ഒരു നഗരത്തിനു വേണ്ടി മാത്രമുള്ളതായിരുന്നു.

എന്നാൽ ഈ അയൽക്കൂട്ട സംവിധാനത്തെ ജില്ലയിലേയ്ക്കു വ്യാപിപ്പിച്ചപ്പോൾ സിഡിഎസ് ബ്ലോക്കുതലത്തിലും ജില്ലാതലത്തിലും രൂപീകരിച്ചു. ഈ മാതൃകയിൽ കുടുംബശ്രീയ്ക്കു സംസ്ഥാനതലംവരെ സിഡിഎസുകൾ രൂപീകരിക്കണമെന്ന് അഭിപ്രായമുള്ളവർ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

#ജനകീയാസൂത്രണജനകീയചരിത്രം78
രണ്ടുതവണ പുഴക്കാട്ടേരി പഞ്ചായത്തിന്റെ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു ശ്രീമതി. ബീന സണ്ണിയുടെ തുടക്കം അയൽക്കൂട്ടം പ്രസിഡന്റിൽ നിന്നാണ്.

സാക്ഷരതാ പ്രസ്ഥാനത്തിനു തുടർച്ചയായി ആലപ്പുഴയിൽ വിജയകരമായി നടപ്പാക്കിയ യൂണിസെഫിന്റെ സ്ത്രീകളുടെ അയൽക്കൂട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യാധിഷ്ഠിത പോഷകാഹാര പരിപാടിയും ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയും മലപ്പുറത്തു നടപ്പാക്കുന്നതിനു തീരുമാനിച്ചു. ഇന്നത്തെ കുടുംബശ്രീയുടെ പ്രാക് രൂപമായിരുന്നു ആലപ്പുഴയിലെയും മലപ്പുറത്തെയും ഈ അയൽക്കൂട്ട സംവിധാനങ്ങൾ.

ബിരുദപഠനത്തിനും വിവാഹത്തിനും ശേഷം സാധാരണ വീട്ടമ്മയായി മാത്രം കഴിഞ്ഞിരുന്ന ബീനയ്ക്ക് ഇതു പൊതുപ്രവർത്തനത്തിലേയ്ക്കുള്ള ചുവടുവെയ്പ്പായിരുന്നു. അയൽക്കൂട്ട പ്രസിഡന്റ്, സിഡിഎസ് പ്രസിഡന്റ്, ബ്ലോക്ക് സിഡിഎസ് ചെയർപേഴ്സൺ, ജില്ലാ സിഡിഎസ് ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു. 6 വർഷം ജില്ലാ സിഡിഎസ് ചെയർപേഴ്സണായിരുന്നു.

ഇതു വായിക്കുന്നവർക്കു ചിലപ്പോൾ അത്ഭുതമുണ്ടാകാം. ജില്ലാ സിഡിഎസ് ചെയർപേഴ്സണോ? ആലപ്പുഴയിലെ സിഡിഎസ് ഒരു നഗരത്തിനു വേണ്ടി മാത്രമുള്ളതായിരുന്നു.

എന്നാൽ ഈ അയൽക്കൂട്ട സംവിധാനത്തെ ജില്ലയിലേയ്ക്കു വ്യാപിപ്പിച്ചപ്പോൾ സിഡിഎസ് ബ്ലോക്കുതലത്തിലും ജില്ലാതലത്തിലും രൂപീകരിച്ചു. ഈ മാതൃകയിൽ കുടുംബശ്രീയ്ക്കു സംസ്ഥാനതലംവരെ സിഡിഎസുകൾ രൂപീകരിക്കണമെന്ന് അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു.

എന്നാൽ ജനകീയാസൂത്രണ പ്രവർത്തകർ ഒന്നടങ്കം ഇതിന് എതിരായിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു സമാന്തരമായി കീഴറ്റം മുതൽ മേലറ്റം വരെ ഒരു സംവിധാനം അധികാരവികേന്ദ്രീകരണത്തെ ദുർബലപ്പെടുത്തും.

അതുകൊണ്ട് പഞ്ചായത്ത്, മുനിസിപ്പൽ തലത്തിലേയ്ക്ക് അയൽക്കൂട്ടങ്ങളെ ഫെഡറേറ്റ് ചെയ്യാൻ പാടില്ലായെന്ന നിലപാടാണ് കുടുംബശ്രീ രൂപീകരിക്കുന്നതിനു നിയോഗിച്ച കമ്മിറ്റി എടുത്തത്. മലപ്പുറം സിഡിഎസിനെ കുടുംബശ്രീയിൽ ലയിപ്പിക്കുകയാണു ചെയ്തത്.

അങ്ങനെ കുടുംബശ്രീ സംവിധാനത്തിന്റെ രൂപീകരണത്തിൽ പങ്കാളിയായി. പ്രധാനമന്ത്രി ശ്രീ. എ.ബി. വാജ്പേയി മലപ്പുറം കോട്ടക്കുന്നിൽ ഉദ്ഘാടനത്തിന് എത്തിയപ്പോൾ അദ്ദേഹത്തിന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചത് ബീന സണ്ണിയായിരുന്നു.

തുടർന്ന് മറ്റുജില്ലകളിൽ നിന്നും വന്നിരുന്ന സംസ്ഥാനതല പ്രവർത്തകർക്കു പരിശീലനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ അനുഭവങ്ങൾ പരിചയപ്പെടുത്തുന്നതിൽ പങ്കാളിയായി. 2005-2010 കാലയളവിൽ കുടുംബശ്രീമിഷന്റെ സംസ്ഥാന ഗവേണിംങ് ബോഡി മെമ്പർ ആവാനും കഴിഞ്ഞിട്ടുണ്ട്.

1996-ൽ KRP-യായി. ആദ്യ സംസ്ഥാനതല പരിശീലനം കോഴിക്കോട് നളന്ദയിൽ പങ്കെടുത്തശേഷം പെരിന്തൽമണ്ണയുടെ ജില്ലാതല അധ്യാപികയായി. 300ൽ പരം ശ്രോതാക്കൾ പങ്കടുത്ത സദസ്സിൽ സംശയ നിവാരണ സമയം കുറച്ചു വിയർത്തുവെങ്കിലും വിജയിച്ചു. പിന്നീട് കിലയുടെ ഫാക്കൽറ്റി അംഗമായി പ്രവർത്തിച്ചു.

2001ൽ പുഴക്കാട്ടിരി പഞ്ചായത്തിന്റെ പ്രഥമ വനിതാ അധ്യക്ഷയായി. വനിതാ ഘടകപദ്ധതി വിജയിപ്പിച്ചു. വനിതാ പ്രസ്, വനിതാ കാറ്ററിങ് യൂണിറ്റ്, വനിതാ ഓട്ടോറിക്ഷ, നോട്ടുബുക്ക് നിർമാണം, ജാഗൃത സമിതി, ന്യൂട്രിമിക്സ്, കറി പൗഡർ യൂണിറ്റ്, ഔഷധസസ്യ തോട്ടം തുടങ്ങിയവയായിരുന്നു പ്രധാന പ്രോജക്ടുകൾ. 2005-2010 കാലഘട്ടത്തിൽ ജനറൽ സീറ്റിൽ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി. തുടർന്ന് ഗ്രാമ പഞ്ചായത് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി.

ആ സമയത്താണ് ജില്ലയിലെ പഞ്ചായത്തുകൾക്കുവേണ്ടി നിർമ്മൽ ഗ്രാമം പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും വാങ്ങിയത്. STATE AIDS CELL-ന്റെ പ്രോജക്ടിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാനും എയ്ഡ്സ് രോഗികളെ പഞ്ചായത്തിൽ കണ്ടെത്താനും അവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കികൊടുക്കാനും കഴിഞ്ഞതു വലിയൊരു അനുഭവമായിരുന്നു.

1997-ൽ അഖിലേന്ത്യ വനിതാ സെമിനാറിൽ പങ്കെടുക്കാൻ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു. അന്നായിരുന്നു ആദ്യ ആകാശയാത്ര. ബോംബയിലെ നെഹ്റു പ്ലാനിറ്റോറിയത്തിൽവെച്ച് നടന്ന പരിപാടിയിൽ പങ്കടുത്തതും അന്ന് ഹിന്ദി ഭാഷ പ്രശ്നമായാത് കൊണ്ട് കാഴ്ചക്കാരിയായി ഇരിക്കേണ്ടി വന്നു. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായിട്ടുള്ള പഠനയാത്രകളിലെല്ലാം CDS-ന്റെ ജില്ലാ ചെയർപേഴ്സൺ എന്ന നിലയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പോയി താമസിച്ചു പഠിക്കുന്നതിനും കഴിഞ്ഞു.

ക്യാപ്ഡെക്കിന്റെ ടീമിന്റെ ഭാഗമായി ലണ്ടൻ, സ്വിറ്റ്സർലാന്റ് വിദേശപര്യടനത്തിലും പങ്കാളിയായി. തമിഴ്നാട് ശ്രീപെരുംബത്തൂരുള്ള രാജീവ് ഗാന്ധിഇൻസ്റ്റിറ്റ്യൂട്ടിൽ എട്ടിൽപരം തവണ വിവിധ സംസ്ഥാനങ്ങളിലെ ജനപ്രധിനിതികളുമായി ഇന്റർസ്റ്റേറ്റ് ഷെയറിംഗ് എന്ന പ്രോഗ്രാമിൽ പങ്കടുത്തിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം കേരളവും എന്ന നമ്മുടെ കൊച്ചു സംസ്ഥാനം മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രമാത്രം മികച്ചതാണെന്ന് അനുഭവിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends