എംസി റോഡില്‍ കൊട്ടാരക്കര പുത്തൂര്‍മുക്കില്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന്റെ പിന്നിലേക്ക് നിയന്ത്രണം വിട്ട ബുള്ളറ്റ് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

എംസി റോഡില്‍ കൊട്ടാരക്കര പുത്തൂര്‍മുക്കില്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന്റെ പിന്നിലേക്ക് നിയന്ത്രണം വിട്ട ബുള്ളറ്റ് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം.
ഒപ്പമുണ്ടായിരുന്ന സൈനികനായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.പുനലൂര്‍ ശിവന്‍കോവില്‍ റോഡ് പുഷ്പമംഗലത്ത് വീട്ടില്‍ പി.ബി.ചന്ദ്രകുമാറിന്റെ മകന്‍ പി.സി.അര്‍ജുന്‍(23) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പുനലൂര്‍ തൊളിക്കോട് നെല്ലിക്കുഴിയില്‍ വീട്ടില്‍ എന്‍.ആര്‍.ഷിബിയുടെ മകന്‍ എബി ബിജുവിനാണ് പരിക്കേറ്റത്. എബി ബിജുവിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പിലുള്ളവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയ സമയത്താണ് ബുള്ളറ്റ് നിയന്ത്രം തെറ്റി വാഹനത്തിന്റെ പിറകിലേക്ക് ഇടിച്ചു കയറിയത്.
ഇതേ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി മടങ്ങിയ മറ്റൊരു കാറില്‍ ഇടിയ്ക്കാതിരിക്കാന്‍ ബുള്ളറ്റ് വെട്ടിത്തിരിച്ചപ്പോഴാണ് ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടമായത്.പിക്കപ്പിന്റെ പുറകിലെ പൈപ്പിലേക്ക് അര്‍ജുന്റെ തല ഇടിച്ചുകയറി പൊട്ടിച്ചിതറുകയായിരുന്നു. ഹെല്‍മറ്റ് ബുള്ളറ്റില്‍ തൂക്കിയിട്ട നിലയിലായിരുന്നു.
സാരമായി പരിക്കേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ തകരാറായതിനാല്‍ ബന്ധപ്പെടുവാന്‍ ആയില്ല. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ അര്‍ജുന്‍ മരിച്ചു.
"
https://www.facebook.com/Malayalivartha


























