വാക്കു തര്‍ക്കം കൊലപാതകത്തിലേക്ക്.... മകന്റെ അടിയേറ്റ് അച്ഛനു പിന്നാലെ അമ്മയും മരിച്ചു.....

വാക്കു തര്‍ക്കം കൊലപാതകത്തിലേക്ക്.... മകന്റെ അടിയേറ്റ് അച്ഛനു പിന്നാലെ അമ്മയും മരിച്ചു..... മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. ആവിണിശ്ശേരി സ്വദേശി തങ്കമണി(70)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
തങ്കമണിയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍(75) ഇന്നലെ രാത്രി മരിച്ചിരുന്നു. ഇവരുടെ മകന്‍ പ്രദീപിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.പ്രദീപ് മാതാപിതാക്കളെ മഴുകൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു.
ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു.ഇന്നലെ രാത്രി ഏഴുമണിക്ക് വീട്ടില്‍ ചെറിയ തര്‍ക്കമുണ്ടാവുകയും, പ്രതി അച്ഛനെയും അമ്മയേയും തലയ്ക്കടിയ്ക്കുകയുമായിരുന്നു.തങ്കമണിയേയും രാമകൃഷ്ണനെയും ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം ഇയാള്‍ ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha


























