Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പേരുകൾക്കിടയിൽ മുപ്പത്തി നാലാമനായി പോലും സത്യസന്ധനും കഠിനാധ്വാനിയുമായ അഖിൽ ഹമീദ് ഖുറേഷിയുടെ പേര് കാണാൻ സാധിക്കില്ല; 2010ൽ നടന്ന സുഹറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ പോലീസ് കസ്റ്റഡിയിൽ അയക്കാൻ സത്യസന്ധത കാണിച്ച ഒരു ന്യായാധിപനാണ് അദ്ദേഹം; അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഇതിൽ കൂടുതൽ എന്ത് പുരസ്കാരമാണ് ഭാരതസർക്കാർ നൽകുക

08 SEPTEMBER 2021 10:39 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിൽ 34 ന്യായാധിപന്മാർ ആണ് വേണ്ടത്. അതിൽ 33 പേരും സത്യപ്രതിജ്ഞ ചെയ്തു അവരവരുടെ സ്ഥാനങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ഒൻപതോളം ന്യായാധിപരാണ് സത്യപ്രതിജ്ഞചെയ്ത പരമോന്നത നീതിപീഠത്തത്തിന്റെ ഭാഗമായി എത്തിച്ചേർന്നിരിക്കുന്നത്.

അതിൽ ഒമ്പതിൽ മൂന്ന് വനിതകൾ ഉണ്ട് എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.മാർച്ച്‌ 2021 ജസ്റ്റിസ് ഇന്ദുമൽഹോത്ര റിട്ടയർ ആയതിനുശേഷം ഇന്ദിരാ ബാനർജി എന്ന ഒരേയൊരു വനിത മാത്രമാണ് സുപ്രീംകോടതിയിലെ ന്യായാധിപരിൽ വനിതയായി അവശേഷിച്ചത്.

അവർക്കൊപ്പം മൂന്നുപേർകൂടി ചേർന്നിരിക്കുന്നു. 33 സത്യപ്രതിജ്ഞചെയ്ത ഒമ്പത് പേരിൽ മൂന്ന് വനിതകളാണ് നേരത്തെ സൂചിപ്പിച്ചല്ലോ.ഇതിൽ കർണാടക ഹൈക്കോടതിയിൽ നിന്നും ഇപ്പോൾ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലേക്ക് സത്യപ്രതിജ്ഞചെയ്

ത് എത്തിയിരിക്കുന്ന ജസ്റ്റ് ടിവി നാഗ രത്ന 2027 ഓടുകൂടി ഏഴ് പതിറ്റാണ്ടിലധികം നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ല് തീർത്തുകൊണ്ട് ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി മാറും എന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലുമുണ്ട് അഭിമാനിക്കാൻ ഒരല്പം വക.

കേരളത്തിലെ ഒരു മജിസ്ട്രേറ്റ് കോടതിയിലെ ക്ലാർക്കിന് പുത്രനായി ജനിച്ച ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ ഏക ന്യായാധിപനായി എത്തിച്ചേർന്നിരിക്കുകയാണ് ജസ്റ്റിസ് സിറ്റി രവികുമാർ എന്ന മലയാളി. സുപ്രീംകോടതിയുടെ ന്യായാധിപനായിഅദ്ദേഹം എത്തുമ്പോൾ ഏറെ കാലങ്ങൾക്കു മുമ്പ് ഇന്ത്യയുടെ രാഷ്ട്രപതിയായ കെ ആർ നാരായണൻ പറഞ്ഞു വച്ച വളരെ പ്രധാനമായ കാര്യം ഒന്നോർത്തു കൊള്ളട്ടെ.

ഇന്ത്യാമഹാരാജ്യം വൈവിധ്യങ്ങളാൽ സമ്പന്നമായ രാജ്യം ആണ് സംസ്കാരം കൊണ്ടായാലും ഭാഷ കൊണ്ടായാലും ഏതുതരത്തിൽ നോക്കിയാലും അത്രയധികം വൈവിദ്ധ്യം നിറഞ്ഞ ഭാരതത്തിന്റെ ആ വൈവിധ്യത്തെ ഉൾക്കൊള്ളുന്നവരായിരിക്കണം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ ഉള്ളത്.

ചുരുക്കിപ്പറഞ്ഞാൽ ഈ വൈവിധ്യങ്ങളുടെ പ്രതിനിധി പരമോന്നത നീതിപീഠത്തിൽ ഉണ്ടാകണമെന്ന് നാരായണ പറഞ്ഞുവെച്ചു. അക്ഷരാർത്ഥത്തിൽ ആ വാക്കുകളെ യാഥാർത്ഥ്യമാക്കുന്ന തരത്തിലുള്ള ജഡ്ജസിനെ പാനൽ തന്നെയാണ് ഇന്ന് ഇന്ത്യയിലെ 33 പേരടങ്ങുന്ന സുപ്രീം കോടതിയുടെ ജഡ്ജിംഗ് പാനൽ.

ഈ വായിൽ വൈവിധ്യങ്ങളെ കുറിച്ചും അർഹതയ്ക്കുള്ള അംഗീകാരങ്ങളെ കുറിച്ചും ഒക്കെ പറയുമ്പോഴും ഒരു പക്ഷേ പറയാതെ പോകാൻ സാധിക്കാത്ത സുപ്രധാനമായ ഒരു പേരുണ്ട് അഖിൽ അബ്ദുൽ ഹമീദ് ഖുറേഷി .

ത്രിപുര ഹൈക്കോടതിയുടെ ജഡ്ജിയാണ് ഇദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടെ 124 അനുച്ഛേദം ആണ് ഇന്ത്യയിലെ സുപ്രീം കോടതിയിലെ ന്യായാധിപന്മാരെ അപ്പോയിന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇതിൽ കൃത്യമായി തന്നെ പറയുന്നുണ്ട് President of India in consultation with the Chief Justice of India ഇന്ത്യയിലെ സുപ്രീം കോടതിയുടെ ന്യായാധിപന്മാരെ അപ്പൊയിന്റ് ചെയ്യേണ്ടത്. ഇന്ത്യയിൽ നടക്കുന്നത് കൊളീജിയം സമ്പ്രദായം ആണ് നമുക്കൊക്കെ അറിയാം.

ഇന്ത്യയുടെ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസും മറ്റു 4 സീനിയർ മോസ്റ്റ് ജഡ്ജസ് മടങ്ങുന്ന അഞ്ച് പേരടങ്ങുന്ന ഒരു പാനലാണ് ഈ കൊളിജിയം. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഏറ്റവും അടിസ്ഥാനമായ കാര്യം ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രമാദമായ കേസുകൾ നടന്നിട്ടുണ്ട്.

അതിൽ തേർഡ് ജഡ്ജസ് കേസേടുകൂടിയാണ് ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പൂർണ്ണമായി വ്യക്തമായത്. ഇന്ന് ഇന്ത്യയുടെ സുപ്രീംകോടതി പറഞ്ഞിരിക്കുന്ന പ്രകാരം കോളീജിയത്തിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ നാലുപേരും അടങ്ങുന്ന അഞ്ചുപേരുടെ ഒരു സംഘമാണ് ഇത്. ഇവരാണ് ഇന്ത്യയിലെ സുപ്രീം കോടതി ന്യായാധിപന്മാരെ നിർദേശിക്കുന്നത്.

ഈ നിർദേശം ചെന്നെത്തുന്നത് ഇന്ത്യയിലെ പ്രഥമ പൗരനായ രാഷ്ട്രപതിയുടെ അടുത്താണ്. കേന്ദ്ര സർക്കാരിന്റെ അല്ലെങ്കിൽ അവരുടെ അഭിപ്രായം കൂടി അറിഞ്ഞു കൊണ്ട് രാഷ്ട്രപതി ഇവരെ സുപ്രീംകോടതി ന്യായാധിപരായി അപ്പോയ്ന്റ്മെന്റ് ചെയ്യും. നിർഭാഗ്യം എന്നു തന്നെ പറയട്ടെ അഖിൽ ഖുറേഷി എന്ന ത്രിപുര ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് യോഗ്യത ഉണ്ടായിരുന്നിട്ടും മോസ്റ്റ് സീനിയർ ഹൈക്കോട്ട് ജഡ്ജി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആയിരുന്നിട്ടും സത്യസന്ധൻ ആയിരുന്നിട്ടും ഒന്നും അദ്ദേഹത്തിന് സുപ്രീംകോടതിയുടെ പടിവാതിൽ കാണാനുള്ള യോഗം ഉണ്ടായിട്ടില്ല.

കാരണം 2010 നടന്ന സുഹറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അ ന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ പോലീസ് കസ്റ്റഡിയിൽ അയക്കാൻ കാണിച്ച സത്യസന്ധനായ ഒരു ന്യായാധിപനാണ് അദ്ദേഹം. അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഇതിൽ കൂടുതൽ എന്ത് പുരസ്കാരമാണ് ഭാരതസർക്കാർ നൽകുക.

കഠിനാധ്വാനവും സത്യസന്ധതക്കും എന്താണ് വില എന്ന് ചോദിച്ചാൽ വേണമെങ്കിൽ നമുക്ക് ഒരു ഉത്തരം പറയാം സുപ്രീംകോടതിയിലെ ന്യായാധിപൻ ആകാനുള്ള ഒരു അവസരം അർഹത നിങ്ങൾക്കുണ്ടെങ്കിൽ അതുപോലും ഈ നാട്ടിൽ നിഷേധിക്കപ്പെട്ടേക്കാം.

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പേരുകൾ ക്കിടയിൽ മുപ്പത്തി നാലാമനായി പോലും ആ പേര് നമുക്ക് കാണാൻ സാധിക്കില്ല. എന്നാൽ ഒന്ന് ഉറപ്പുണ്ട് ഇന്ത്യയുടെ സത്യസന്ധരായ ന്യായാധിപരുടെ പേരുകൾ എണ്ണി പറയുകയാണെങ്കിൽ അതിൽ അഖിൽ ഖുറേഷി യുടെ പേര് ഉണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends