മലപ്പുറം വേങ്ങരയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി! പിതാവ് ഉപേക്ഷിച്ചുപോയ ശേഷം അമ്മയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലായിരുന്ന 17കാരിയുടെ മരണം ഉൾക്കൊള്ളനാകാതെ ബന്ധുക്കൾ...
വേങ്ങരയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പണിക്കു പോയ വീട്ടുകാര്‍ ഉച്ചക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുറ്റൂര്‍ നോര്‍ത്ത് കെ.എം.എച്ച്.എസ് സ്കൂള്‍ ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ അനിക(17)യെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശികളായ അനികയുടെ കുടുംബം ഒരുപാട് വര്‍ഷങ്ങളായി കണ്ണമംഗലം വട്ടപ്പൊന്തയിലാണ് താമസം.
മുരുകന്-ശ്രീദേവി ദമ്പതികളുടെ മകളാണ് അനിക. ചെറുപ്പത്തില്‍ പിതാവ് ഉപേക്ഷിച്ചുപോയ ശേഷം അമ്മയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലായിരുന്നു അനിക താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha