കെ.എസ്.ആര്.ടി.സി ബസില്‍ തമിഴ്നാട്ടില്‍ നിന്നും കൊല്ലം വഴി തിരുവല്ലക്ക് വില്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കെ.എസ്.ആര്.ടി.സി ബസില്‍ തമിഴ്നാട്ടില്‍ നിന്നും കൊല്ലം വഴി തിരുവല്ലക്ക് വില്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. അടൂരില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത് .
ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ സുരേഷ് ഭവനത്തില്‍ സുമേഷ് (43), കോട്ടയം വെള്ളൂര്‍ ഇരുമ്പയം ഇഞ്ചിക്കാലായില് ജോബിന് (26) എന്നിവരെയാണ് ജില്ല പൊലീസ് ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി ഇവരെ കുരുക്കിയത് .
ചൊവ്വാഴ്ച രാവിലെ 10.50ന് അടൂരില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ഇവര്‍ രണ്ടു ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അതേസമയം എറണാകുളത്ത് താമസിക്കുന്ന സുമേഷ് കോഴിക്കോട് താമരശ്ശേരിയില്‍ കൊലപാതക കേസില്‍ പ്രതിയാണ്.
"
https://www.facebook.com/Malayalivartha