Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കേണ്ടിവരുന്നില്ല; ഇന്ന് ഹരിത വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു; വിദ്യാർത്ഥികൾ കൊറോണ അവധിക്കാലത്തുമെത്തി മത്സര ബുദ്ധിയോടെ തന്നെ പച്ചക്കറി നടലും പരിപാലനവും മുടങ്ങാതെ നടത്തുന്നു; വറ്റാത്ത ഉറവക്കായി ജലസമൃദ്ധി എന്ന പദ്ധതിയുടെ നേട്ടങ്ങളുമായിഐ ബി സതീഷ് എം എൽ എ

08 SEPTEMBER 2021 11:45 AM IST
മലയാളി വാര്‍ത്ത

ഡോ.തോമസ് ഐസകും സംഘവും ഐ ബി സതീഷ് എം എൽ എയുടെ കാട്ടാക്കട മണ്ഡലത്തിൽ എത്തിയിരിക്കുകയാണ് . ഇന്നാദ്യമെത്തിയത് മണ്ഡലാതിർത്തിയിലെ സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി ഹൈസ്കൂളിലേക്കാണ് .

വറ്റാത്ത ഉറവക്കായി #ജലസമൃദ്ധി എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം മണ്ഡലത്തിൽ എത്തിയിരിക്കുന്നത്. ഇതിനെ കുറിച്ച് ഐ ബി സതീഷ് എം എൽ എ ഫെയ്‌സ്ബുക്കിലൂടെ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ; ഡോ.തോമസ് ഐസകും സംഘവും ഇന്നാദ്യമെത്തിയത് മണ്ഡലാതിർത്തിയിലെ സെന്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി ഹൈസ കൂളിലേക്കാണ്...

വറ്റാത്ത ഉറവക്കായി #ജലസമൃദ്ധി എന്തെന്നതിന്റെ സ്വയം സംസാരിക്കുന്ന മാതൃകയാണ് ഈ വിദ്യാലയം... ആദ്യം തന്നെ കിണർ റീചാർജിംഗ് നടത്തിയ സ്കൂളുകളിലൊന്നാണ്... പ്രിൻസിപ്പൽ റോയി സാറിന്റെ വാക്കുകൾ ഇങ്ങനെ:

"ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കേണ്ടിവരുന്നില്ല. ഇന്ന് ഹരിത വിദ്യാലയമായി മാറിക്കഴിഞ്ഞിരിക്കുന്നു... വിദ്യാർത്ഥികൾ കൊറോണ അവധിക്കാലത്തുമെത്തി മത്സര ബുദ്ധിയോടെ തന്നെ പച്ചക്കറി നടലും പരിപാലനവും മുടങ്ങാതെ നടത്തുന്നു..."

ഹരിത കേരളം മിഷന്റെ പദ്ധതി അനുസരിച്ച് ജലവിതാനം എല്ലാ ദിവസവും രേഖപ്പെടുത്തുന്നുണ്ട്... സ്കൂളിന്റെ മട്ടുപ്പാവിനു മുകളിൽ കാണുന്ന കാറ്റാടി പോലെ തോന്നിക്കുന്നത് ആട്ടോമാറ്റിക് വെതർ സ്റ്റേഷനാണ്... കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ചെറിയ ആധുനിക രൂപമാണിവിടെ പ്രാദേശിക കാലാവസ്ഥ നിരീക്ഷണത്തിനായുള്ളത്...

കാട്ടാക്കട നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചു... സംസ്ഥാനത്ത് ആദ്യമായിട്ടാണ് പ്രാദേശികമായി ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്...

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ICFOSS) എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് മണ്ഡലത്തിലെ ആറ് ഹയർസെക്കണ്ടറി സ്കൂളുകളിൽ ഈ സംവിധാനം സ്ഥാപിച്ചത്...

പൊതുജന സേവന രംഗത്തെ നവീന ആശയ ആവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡിനൊപ്പം ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണ് കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്...

താപനില, മഴ, കാറ്റിന്റെ ദിശ, വേഗത, ഈർപ്പം, മർദ്ദം എന്നിവയുടെ വിവരങ്ങൾ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളിലൂടെ ലഭിക്കുന്നതാണ്... താപനില, ഈർപ്പം, മർദ്ദം എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾക്കൊപ്പം ഒരു റെയിൻ ഗേജ്, സെൻസർ ഡാറ്റ വായിക്കുകയും ടെലിമെട്രി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കൺട്രോളർ ഹബ്, ഡാറ്റ മാനേജുമെന്റിനും ദൃശ്യവൽക്കരണത്തിനുമുള്ള ഒരു ക്ലൗഡ്/വെബ് പ്ലാറ്റ്ഫോം എന്നിവയാണ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ളത്...

പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സ്റ്റേഷൻ മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്ഥാപിച്ചു... തുടർന്ന് മറ്റ് സ്കൂളുകളിൽ സ്റ്റേഷനുകൾ സജ്ജമാക്കി ആറ് സ്റ്റേഷനുകളുടെയും ഏകോപനത്തിനായി 4 ജി ബാക്ക്ഹോളിൽ പ്രവർത്തിക്കുന്നതും 20 കിലോമീറ്റർ വരെ ആകാശ ദൂരം കണക്ടിവിറ്റിയുള്ളതുമായ ഒരു ലോറവാൻ ഗേറ്റ് വേ ശാസ്താംപാറയിൽ സ്ഥാപിച്ചിട്ടുണ്ട്...

ലോറവാൻ വഴി സെർവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഗ്രാഫിക് ഡിസ്പ്ലേ ലഭ്യമാക്കുന്ന ഒരു ഓൺലൈൻ ഡാറ്റ വിഷ്വലൈസേഷൻ വെബ്സൈറ്റും ഇതിനോടകം തയ്യാറായിട്ടുണ്ട്... ലഭ്യമായ ഡാറ്റ കാണാനും റെക്കോർഡു ചെയ്ത ഡാറ്റയുടെ വിശകലനം നടത്താനും ഉപഭോക്താക്കൾക്ക് സാധ്യമാകുന്നതാണ്... www.kslub.icfoss.org എന്ന വെബ്സൈറ്റിലൂടെ ഓരോ 15 മിനിറ്റ് ഇടവേളകളിൽ പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ഗവേഷണ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകും...

ഈ സംവിധാനം നിലവിൽ വന്നതോടെ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ലഭിക്കുന്ന മഴയുടെ അളവ്, കുളങ്ങളിൽ സ്ഥാപിച്ച സ്കെയിലുകളിലൂടെ ലഭിക്കുന്ന ജലലഭ്യത എന്നിവ പ്രാദേശികമായി മനസ്സിലാക്കാനാകുമെന്നും കൃത്യമായ ജലലഭ്യത, ജലഉപഭോഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ ചെറു നീർത്തടത്തിലും ശാസ്ത്രീയ ജലബഡ്ജറ്റിംഗ് നടത്താന്‍ കഴിയും...
മണ്ഡലത്തിലെ ജലവുമായി ബന്ധപ്പെട്ട ഭാവികാല വികസന ആസൂത്രണത്തിൽ വലിയൊരു ചുവടുവയ്പാണിത്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (17 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

Malayali Vartha Recommends