Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'ടിപിആറിലും കേരളത്തില്‍ കള്ളക്കണക്ക്! വേണ്ടരീതിയില്‍ ടെസ്റ്റ് ചെയ്യാതെ ടിപിആർ കുറച്ച്‌ കാണിക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. പിആർ പ്രചാരണത്തിനായി കേരള സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത കാരണം, ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായ ആയിരങ്ങള്‍ രോഗവാഹകരും...' വൈറലായി കുറിപ്പ്

08 SEPTEMBER 2021 01:47 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ഇപ്പോഴും കേരളം തന്നെയാണ് മുന്നില്‍ നിൽക്കുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന 70 ശതമാനത്തോളം കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെയും 15.87 ആയിരുന്നു സംസ്ഥാനത്തെ ടി.പി.ആര്‍ നിരക്ക്. എന്നാൽ കേരളം കോവിഡ് മരണവും കേസുകളും മറച്ചുവെയ്ക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൃത്യമായ കണക്കുകളല്ലെന്നും കൃത്രിമത്വം കാണിക്കുന്നുണ്ടെന്നും പ്രതിപക്ഷം അടക്കം ആരോപണമുയര്‍ത്തിക്കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, കേരളം ടി.പി.ആറിലും കള്ളക്കണക്ക് കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാരിന്റെ സ്വാഭാവിക ടെസ്റ്റുകള്‍ മുഴുവന്‍ ആന്റിജന്‍ ആണെന്നും കൊറോണ വൈറസ്സ് സ്വയം കേരളത്തിലെ ഹതഭാഗ്യരോട് കരുണയും കരുതലും കാണിക്കണമെന്ന് പ്രാര്‍ത്ഥിക്കാമെന്നും ബിജെപി വാക്താവ് എസ് സുരേഷ് തന്റെ ഫേസ്‌ബുക്കില്‍ കുറിക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ മൂന്ന് കോടി വാക്സിന്‍ മാത്രമാണ് നമുക്ക് ആശ്വാസമെന്നും അതെങ്കിലും നന്നായി വിതരണം ചെയ്യണേ എന്നുമാണ് അദ്ദേഹം പറയുന്നത്.

എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

TPR ലും കേരളത്തില്‍ കള്ളക്കണക്ക് !? ആകെ ടെസ്റ്റ് ചെയ്യുന്ന ആള്‍ക്കാരില്‍ എത്ര പേരാണ് COVID പോസിറ്റീവ് എന്ന ശതമാനമാണ് TPR. കോവിഡ് ബാധിച്ചു 100 ശതമാനം ബോധ്യമാകണമെങ്കില്‍ RT-PCR ടെസ്റ്റ് തന്നെ ചെയ്യണം. എന്നാല്‍ കേരളത്തില്‍ 30% മാത്രമാണ് RT- PCR ശേഷിക്കുന്ന 70% ആന്റിജന്‍ ടെസ്റ്റാണ്. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് റസല്‍ട്ടില്‍ 50% ത്തില്‍ താഴെ മാത്രമേ ശരിയാകാറുള്ളൂ, അതായത് ആന്റിജന്‍ ടെസ്റ്റ് ചെയ്യത് നെഗറ്റീവ് ആയിരിക്കുന്നവരില്‍ 50% ത്തോളം കോവിഡ് രോഗികളാകാം എന്നാണര്‍ത്ഥം. കേരളത്തില്‍ ഒരു ദിവസം ഒന്നരലക്ഷം പേരെ ടെസ്റ്റ് ചെയ്താല്‍ അതില്‍ RT-PCR, ആന്റിജന്‍ 'POSITIVE' എന്ന് കാണിക്കുന്നവരുടെ കണക്കാണ് കേരള സര്‍ക്കാരിന്റെ TPR. ആന്റിജന്‍' NEGATIVE' ആയവരെ വീണ്ടും RT-PCR ചെയ്താല്‍ അവരില്‍ പകുതിയോളം പേര്‍ 'POSITIVE' ആയിരിക്കും.

അതായത് വേണ്ടരീതിയില്‍ ടെസ്റ്റ് ചെയ്യാതെ TPR കുറച്ച്‌ കാണിക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. PR പ്രചാരണത്തിനായി കേരള സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത കാരണം, ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായ ആയിരങ്ങള്‍ രോഗവാഹകരും, രോഗം പകര്‍ത്തുന്ന വരുമായി തമുക്കിടയിലുണ്ട്. ഇതിന്റെ അപകടം മനസ്സിലാക്കിയാണ് കേരളം സന്ദര്‍ശിച്ച കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും ICMR ,WHO യും RT-PCR ടെസ്റ്റ് നടത്താന്‍ നിഷ്കര്‍ഷിക്കുന്നത്. പ്രമുഖ Viroligist കളും മറ്റ് ആരോഗ്യവിദഗ്ദ്ധരും ഇക്കാര്യം ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് കേട്ട ഭാവമില്ല. തമിഴ്നാടും UP യും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ 100% RT - PCR ആക്കിക്കഴിഞ്ഞു.

കോവിഡിന്റെ ആദ്യഘട്ടത്തിലും RT-PCR ടെസ്റ്റില്‍ നിന്ന് ജനങ്ങളെ അകറ്റിനിര്‍ത്താന്‍ ചില ഗൂഢാലോചന നടന്നിരുന്നു, രാജ്യത്ത് ആകമാനം RT - PCR ന് 500 രൂപ ഈടാക്കിയപ്പോള്‍ കേരളത്തില്‍ 3000 രൂപ വരെയായിരുന്നു ടെസ്റ്റിന്. ഇപ്പോഴും വിദേശത്ത് പോകേണ്ടവരും, RT - PCR ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണ്ടവരും മാത്രമാണ് ടെസ്റ്റ് ചെയ്യുന്നത്. സര്‍ക്കാരിന്റെ സ്വാഭാവിക ടെസ്റ്റുകള്‍ മുഴുവന്‍ ആന്റിജന്‍ ആണ്.

 

കൊറോണ വൈറസ്സ് സ്വയം കേരളത്തിലെ ഹതഭാഗ്യരോട് കരുണയും കരുതലും കാണിക്കണമെന്ന് പ്രാര്‍ത്ഥിക്കാം. പിണറായി സര്‍ക്കാരില്‍ നിന്ന് അത് പ്രതീക്ഷിക്കണ്ട. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ മൂന്ന് കോടി വാക്സിന്‍ മാത്രമാണ് നമുക്ക് ആശ്വാസം., അതെങ്കിലും നന്നായി വിതരണം ചെയ്യണമേ എന്ന് അപേക്ഷിക്കുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ COVID വ്യാപനം നടക്കുന്ന പ്രദേശങ്ങളിലൊന്നായി നമ്മുടെ കേരളം വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (17 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

Malayali Vartha Recommends