പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുലിക്കിലിയാട് തൊണ്ടിയാംപാടത്തില്‍ വീട്ടില്‍ ഷിജി ജോര്‍ജ് (44) ആണ് പിടിയിലായത്. കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ 25നും അതിന് മുമ്ബും ഷിജി ജോര്‍ജിന്റെ വീട്ടില്‍ വെച്ച് പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ വിഭാഗത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ശ്രീകൃഷ്ണപുരം സി. ഐ. കെ.എം. ബിനീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























