Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അതെങ്ങനെ ശരിയാകും... വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊട്ടിക്കരയുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്ന ചിത്രമുണ്ട്; ചന്ദ്രയാന്‍ ദൗത്യം പരാജയമെന്ന് പറഞ്ഞ് അന്ന് കളിയാക്കിയവര്‍ക്ക് ഇന്ന് തിരുത്തേണ്ടി വന്നു; ചരിത്രമായി ചന്ദ്രയാന്‍ 2 മാറി; രണ്ട് വര്‍ഷം കൊണ്ട് ചുറ്റിയത് 9,000 പ്രദക്ഷിണം

09 SEPTEMBER 2021 08:23 AM IST
മലയാളി വാര്‍ത്ത

ചന്ദ്രയാന്‍ ദൗത്യം വിജയിക്കുമെന്ന് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം പാളിയപ്പോള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പൊട്ടിക്കരഞ്ഞു. അതിനിടയിലാണ് ഏറെ വൈകാരികമായ സംഭവമുണ്ടായത്.

നരേന്ദ്ര മോദി ഡോ. കെ. ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന കാഴ്ച വല്ലാത്തതായിരുന്നു. ചന്ദ്രയാന്‍ 2 പൂര്‍ണമായും ദൗത്യത്തില്‍ വിജയം കണ്ടില്ലെങ്കിലും രാജ്യം മുഴുവന്‍ ഇസ്‌റോയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്കൊപ്പമാണ് എന്ന സന്ദേശമാണ് മോദി നല്‍കിയത്. ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ആത്മവിശ്വാസം കൈവെടിയെരുതെന്നും ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. അന്ന് മോദി പറഞ്ഞതിന് ഇന്ന് ഫലം കിട്ടി.

 



ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡര്‍ ലക്ഷ്യം കണ്ടില്ലെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഓര്‍ബിറ്റര്‍ പേടകം ചന്ദ്രനെ ചുറ്റി ചരിത്രമാവുകയാണ്. രണ്ടു വര്‍ഷം കൊണ്ട് ഒന്‍പതിനായിരത്തിലേറെ ഭ്രമണങ്ങളാണ് പൂര്‍ത്തിയാക്കിയത്.

ഈ പ്രയാണത്തിനിടെ ചന്ദ്രന്റെ മണ്ണിലെ മാംഗനീസും ക്രോമിയവും ഉള്‍പ്പെടെയുള്ള മൂലകങ്ങളുടെ കൃത്യമായ വിവരങ്ങള്‍ നല്‍കി ഗവേഷണലോകത്തെ വിസ്മയിപ്പിച്ചു. പുതുതായി കണ്ടെത്തിയ മൂലകങ്ങളില്‍ ഓക്‌സിജന്‍, അലൂമിനിയം, സിലിക്കണ്‍, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയവയുമുണ്ട്. റിമോട്ട് സെന്‍സിംഗ് വഴിയാണ് മൂലക സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് ഐ.എസ്.ആ.ഒ അറിയിച്ചു.

 



ചന്ദ്രയാന്‍2 രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഐ.എസ്.ആര്‍.ഒ ഫേസ്ബുക്കിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്ത രണ്ടു ദിവസത്തെ ചാന്ദ്രശാസ്ത്ര ശില്പശാലയിലാണ് ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 2019 സെപ്തംബര്‍ ആറിനാണ് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയത്.

പലത്മഗ്‌നീഷ്യം, അലൂമിനിയം, സിലിക്കണ്‍, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ്, സോഡിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിദ്ധ്യം പരിശോധിക്കാന്‍ രണ്ടാം ചന്ദ്രയാനിലെ ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ പേലോഡ് ഫലങ്ങള്‍ ഗുണം ചെയ്‌തെന്ന് ഐ.എസ്.ആര്‍.ഒയുടെ ഗവേഷണരേഖ സൂചിപ്പിക്കുന്നു.

നേരത്തേയുള്ള ചാന്ദ്ര ദൗത്യങ്ങളില്‍ ശേഖരിച്ച മണ്ണ് സാമ്പിളുകളിലൂടെയാണ് മൂലകങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നത്. ചന്ദ്രയാന്‍ 2ലെ എട്ട് പേലോഡുകള്‍ റിമോട്ട് സെന്‍സിംഗിലൂടെയും ഇന്‍സിറ്റു സാങ്കേതിക വിദ്യയിലൂടെയുമാണ് നിരീക്ഷണം നടത്തുന്നത്.

 



2019 ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ലക്ഷ്യത്തിന് അല്പം അകലെ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചുവീഴുകയായിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തിനാകെ അഭിമാനമായി ചന്ദ്രയാന്‍ മാറിയിരിക്കുകയാണ്.

ആന്തരിക സൗരയൂഥത്തിന്റെ പരിണാമം മനസിലാക്കാന്‍ ചന്ദ്രയാന്‍ 2 സഹായിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (15 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (16 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (46 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (59 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (7 hours ago)

Malayali Vartha Recommends