കൂടത്തായി കേസ് വിചാരണ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ഈ മാസം 27ന് പരിഗണിക്കും

കൂടത്തായി കേസ് വിചാരണ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി 27നു പരിഗണിക്കും. സിലി കൊലപാതക കേസില്‍ പ്രതി ജോളി നല്‍കിയ വിടുതല്‍ ഹര്‍ജിയടക്കമാണ് മാറ്റിയത്.
റോയ് കൊലപാതകക്കേസില്‍ അഞ്ചാം പ്രതിയായ നോട്ടറി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ മാറ്റിവെച്ചു.
മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് 2002 നും 2016 നും ഇടയില്‍ കൊല്ലപ്പെട്ടത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ജോളി ആറുപേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha



























