മദ്യപിച്ചെത്തിയ ഭര്‍ത്താവ് വഴക്കുണ്ടാക്കുകയും അടുപ്പത്തിരുന്ന തിളച്ച വെള്ളമെടുത്ത് ഭാര്യയുടെ ദേഹത്ത് ഒഴിച്ചു, ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

മദ്യപിച്ചെത്തിയ ഭര്‍ത്താവ് വഴക്കുണ്ടാക്കുകയും അടുപ്പത്തിരുന്ന തിളച്ച വെള്ളമെടുത്ത് ഭാര്യയുടെ ദേഹത്ത് ഒഴിച്ചു, ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചെറായി കാവുങ്കല്‍ സുധീഷാണ് (39) അറസ്റ്റിലായത്. ദേഹത്തും പുറത്തും ഗുരുതരമായി പൊള്ളലേറ്റ ഭാര്യ പ്രിയ (31) ചികിത്സയിലാണ്. കഴിഞ്ഞ മാസം 30ന് വീട്ടില്‍വെച്ചായിരുന്നു സംഭവം നടന്നത്.
മദ്യപിച്ചെത്തിയ ഭര്‍ത്താവ് ശാരീരിക ഉപദ്രവം ഏല്‍പിക്കുകയും അടുപ്പത്തിരുന്ന തിളച്ച വെള്ളം ദേഹത്ത് ഒഴിക്കുകയുമായിരുന്നു.
ആശുപത്രിയില്‍ ഡോക്ടറോട് സത്യം മറച്ചുവെച്ചെങ്കിലും പിന്നീട് ഒരു ബന്ധു മുഖേന പരാതി നല്‍കുകയാണ് ചെയ്തത്. തുടര്‍ന്ന് മുനമ്പം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തശേഷം പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























