സംസ്ഥാനത്തെ നിപ്പ ഭീതിയൊഴിയുന്നു; ഏഴ് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ്

നിപ്പ ഭീതിയില്‍ ആശ്വാസം പകര്‍ന്ന് കൂടുതല്‍ പരിശോധനാഫലങ്ങള്‍ പുറത്ത്. ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ വൈറസ്ബാധയേറ്റ് മരിച്ച 12 കാരനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 68 പേരും നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
274 പേരാണു സന്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ഏഴ് പേര്‍ക്ക് പനിലക്ഷണങ്ങളുണ്ട്. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. ഇവരുടെ സാന്പികള് പരിശോധിക്കും. കേന്ദ്രസംഘം പ്രദേശം സന്ദര്‍ശിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം, നിപ്പാ ഭീതി കുറഞ്ഞെങ്കിലും പ്രതിരോധ നടപടികള്‍ തുടര്‍ന്നും ശക്തിപ്പെടുത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha



























