ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പ് എടുത്തതില്‍ പിഴവ് സംഭവിച്ചതായി പരാതി; കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാല്‍ വലിച്ചതുകൊണ്ടാണ് സ്ഥാനം തെറ്റിയത് ആശുപത്രി അധികൃതര്‍

ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പ് എടുത്തതില്‍ പിഴവ് സംഭവിച്ചതായി മതാപിതാക്കളുടെ പരാതി. തുടയില്‍ എടുക്കേണ്ട കുത്തിവെയ്പ്പ് കാല്‍ മുട്ടില്‍ എടുത്തതോടെ കൊല്ലം മുഖത്തല സ്വദേശിയായ ഒന്നര വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് ഗുരുതര ചികിത്സ പിഴവ് സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റബര്‍ ഒന്നാം തീയതിയാണ് ഒന്നര വയസില്‍ എടുക്കേണ്ട പ്രതിരോധ കുത്തിവെയ്പായ ഡിപിടി ഒന്നാം ബൂസ്റ്റര്‍ എടുക്കാന്‍ മാതാപിതാക്കള്‍ മുഹമ്മദ് ഹംദാനെന്ന കുട്ടിയെ തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.
അതേസമയം, തുടയില്‍ എടുക്കേണ്ട കുത്തിവയ്പ് നഴ്‌സ് സ്ഥാനം തെറ്റിച്ച് കാല്‍മുട്ടിലെടുത്തു എന്നാണു കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. അതിന് ശേഷം കുട്ടി നിര്‍ത്താതെ കരയുകയും വേദന കൊണ്ടുള്ള അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അധികൃതരുടെ ചികിത്സപിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഡിഎംഒ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
പരാതി ലഭിച്ചതിന് പിന്നാലെ ഡി.എം.ഒ യുടെ നിര്‍ദേശപ്രകാരം മദര്‍ ആന്റ് ചൈല്‍ഡ് ഓഫീസര്‍ ഉള്‍പ്പെട്ട സംഘം കുട്ടിയുടെ വീട്ടിലും ആരോഗ്യ കേന്ദ്രത്തിലുമെത്തി വിവരങ്ങള്‍ തേടി.കുത്തിവെപ്പ് എടുത്ത നഴ്‌സിന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാല്‍ വലിച്ചതുകൊണ്ടാണ് സ്ഥാനം തെറ്റിയത് എന്ന വിചിത്ര വാദമാണ് ആശുപത്രി അധികൃതര്‍ ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha



























