കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1469 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8233 പേര്‍ ;ഇന്ന് അറസ്റ്റിലായത് 455 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1469 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 455 പേരാണ്. 1590 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 8233 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 201 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 263, 22, 135
തിരുവനന്തപുരം റൂറല്‍ - 238, 29, 115
കൊല്ലം സിറ്റി - 248, 19, 16
കൊല്ലം റൂറല്‍ - 60, 60, 118
പത്തനംതിട്ട - 70, 46, 73
ആലപ്പുഴ - 62, 16, 19
കോട്ടയം - 89, 49, 333
ഇടുക്കി - 51, 5, 7
എറണാകുളം സിറ്റി - 77, 8, 10
എറണാകുളം റൂറല്‍ - 85, 13, 127
തൃശൂര്‍ സിറ്റി - 19, 19, 0
തൃശൂര്‍ റൂറല്‍ - 22, 11, 11
പാലക്കാട് - 17, 19, 44
മലപ്പുറം - 5, 1, 183
കോഴിക്കോട് സിറ്റി - 23, 23, 5
കോഴിക്കോട് റൂറല്‍ - 35, 40, 0
വയനാട് - 28, 0, 34
കണ്ണൂര്‍ സിറ്റി - 42, 42, 118
കണ്ണൂര്‍ റൂറല്‍ - 2, 2, 66
കാസര്‍ഗോഡ് - 33, 31, 176
അതേ സമയം ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 29,209 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 2,36,345. ആകെ രോഗമുക്തി നേടിയവര്‍ 40,50,665. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍.
തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha



























