കാമുകന്റെ കൂടെ ഒളിച്ചോടി... ഒടുവില്‍ വിവാഹ ദിവസം കാമുകന് ലക്ഷങ്ങളുടെ കടബാധ്യത വരുത്തിവച്ച് കാമുകി മുങ്ങി

മാതാപിതാക്കള്‍ തീരുമാനിച്ച വിവാഹത്തിന് താത്പര്യമില്ലാതെ വിവാഹത്തിന് ഒരു മാസം മുന്‍പ് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി കാമുകന് ലക്ഷങ്ങളുടെ കടബാധ്യത വരുത്തിവച്ച് മുങ്ങി. വര്‍ഷങ്ങള്‍ നീണ്ട പ്രണയമായിരുന്നു ഇരുവരുടെയും. മൂന്നാറില്‍ കാമുകന്റെ വീട്ടിലെത്തിയ യുവതി അവരോടൊപ്പം താമസമാക്കുകയും ചെയ്തു.
തുടര്‍ന്ന് കാമുകന്റെ മാതാപിതാക്കള്‍ ഇരുവരുടെയും ബന്ധത്തെ അംഗീകരിക്കുകയും വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. 15 ദിവസം മുന്‍പാണ് അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ച് മനസമ്മതം നടത്തിയത്. മനസമ്മതദിവസം യുവാവിനും കുടുംബക്കാര്‍ക്കുമൊപ്പം നിന്ന് പെണ്‍കുട്ടി നിരവധി ഫോട്ടോകളും എടുത്തിരുന്നു.
വിവാഹദിവസം കാമുകന്‍ നല്‍കിയ പുതിയ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ പെണ്‍കുട്ടി രാവിലെ എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം, ബാത്ത് റൂമില്‍ പോയി വരാമെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു!!
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ യുവതിയുടെ സുഹൃത്തുക്കളും മുങ്ങിയതായി കണ്ടെത്തി. പിന്നീട് യുവതിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു.
എന്തായാലും ലക്ഷങ്ങള്‍ കടമെടുത്താണ് യുവാവിന്റെ കുടുംബം വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും ചെയ്തത്. യുവതി മുങ്ങിയതോടെ ലക്ഷങ്ങളുടെ കടങ്ങളാണ് ഇനി യുവാവിന് വീട്ടേണ്ടത്.
https://www.facebook.com/Malayalivartha



























