Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാൻ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചു; ഉന്നതവിദ്യാഭ്യാസമേഖലയെ സമൂലമായി പരിഷ്‍കരിക്കാനും, സർവ്വകലാശാലാ നിയമങ്ങൾ പരിഷ്‌കരിക്കാനും, പരീക്ഷാനടത്തിപ്പ് കാലോചിതമാക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനാണ് കമ്മീഷനുകളെന്നു മന്ത്രി ഡോ. ആർ ബിന്ദു

09 SEPTEMBER 2021 08:28 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാൻ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമേഖലയെ സമൂലമായി പരിഷ്‍കരിക്കാനും, സർവ്വകലാശാലാനിയമങ്ങൾ പരിഷ്‌കരിക്കാനും, പരീക്ഷാനടത്തിപ്പ് കാലോചിത മാക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനാണ് കമ്മീഷനുകളെന്നു മന്ത്രി ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഹാളിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമൂല പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ നൽകാൻ നിയോഗിച്ച ഏഴംഗ ഉന്നതവിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാനായി ഡോ. ശ്യാം ബി മേനോന്‍ (മുന്‍ വൈസ് ചാൻസലർ, അംബേദ്‌കര്‍ യൂണിവേഴ്സിറ്റി. 

പ്രൊഫസര്‍,സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍, ദില്ലി സർവ്വകലാശാല)പ്രവർത്തിക്കും. ഡോ. പ്രദീപ്‌ ടി(ഡയറക്ടര്‍, ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി,ഐ.ഐടി, ചെന്നൈ)കൺവീനറായിരിക്കും. 

ഡോ.സാബു തോമസ്‌ (വൈസ് ചാൻസലർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി,കോട്ടയം), ഡോ.ഐഷാ കിദ്വായ് (പ്രൊഫസര്‍,സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക്സ്‌,ജെ.എന്‍.യു), പ്രൊഫസര്‍ രാംകുമാര്‍ (മെമ്പര്‍, സംസ്ഥാന ആസൂത്രണ ബോർഡ്), ഡോ.സാബു അബ്ദുല്‍ ഹമീദ് (പ്രൊ-വൈസ് ചാൻസലർ, കണ്ണൂര്‍ യൂണിവേഴ്സിറ്റി), ഡോ. എം. വി.നാരായണന്‍ (റിട്ട. പ്രൊഫസര്‍,കാലിക്കറ്റ് യൂണിവേഴ്സിറ്റി)എന്നിവരാണ് ഇതിൽ അംഗങ്ങൾ.

സർവ്വകലാശാലാ നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച അഞ്ചംഗ സർവ്വകലാശാലാ നിയമപരിഷ്കാര കമ്മീഷന്റെ ചെയർമാൻ ഡോ. എന്‍. കെ. ജയകുമാര്‍ (മുന്‍ വൈസ് ചാൻസലർ, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗല്‍ സ്റ്റഡീസ്) ആണ്. ഡോ. ഗോപിനാഥ് രവീന്ദ്രന്‍ (വൈസ് ചാൻസലർ കണ്ണൂര്‍ യൂണിവേഴ്സിറ്റി), ഡോ.ജോയ് ജോബ്‌ കുളവേലില്‍ (മെമ്പര്‍, ഗവേണിംഗ് ബോഡി, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസില്‍) , ഡോ.കെദാമോദരന്‍ (പ്രിൻസിപ്പാള്‍, ഗവ. കോളേജ്, മലപ്പുറം) , അഡ്വ. പി. സി. ശശിധരന്‍(ഹൈക്കോടതി , എറണാകുളം)എന്നിവരാണ് അംഗങ്ങൾ.

സർവ്വകലാശാലകളിലെ പരീക്ഷാനടത്തിപ്പ് കാലാനുസൃതമായി പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾക്കുള്ള നാലംഗ പരീക്ഷാ പരിഷ്കരണ കമ്മീഷന്‍ ചെയർമാൻ ഡോ.സി. ടി. അരവിന്ദകുമാര്‍ (പ്രോ-വൈസ് ചാൻസലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം) ആണ്. 

ഡോ.എ. പ്രവീണ്‍(രജിസ്ട്രാര്‍, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല), ഡോ.സി.എല്‍. ജോഷി(മുന്‍രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി) , ഡോ. കെ.എസ്. അനിൽകുമാർ (രജിസ്ട്രാര്‍, കേരള യൂണിവേഴ്സിറ്റി) എന്നിവരാണിതിലെ അംഗങ്ങൾ- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കുക എന്നതാണ് സർക്കാരിന്റെ സർവ്വ പ്രധാനമായ ലക്ഷ്യങ്ങളിലൊന്ന്. ജ്ഞാനസമൂഹമായുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. ബിരുദ-ബിരുദാനന്തര പഠനത്തിനുള്ള കരിക്കുലം കാലോചിതമാക്കുന്നതടക്കമുള്ള സമൂലമായ പരിഷ്കരണമാണ് അതിൽ ഒന്നാമത്തേത്. 

ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾക്ക് അനുഗുണമായ വിധത്തിൽ സർവ്വകലാശാലാ നിയമങ്ങളും ചട്ടങ്ങളും മാറണം.പരീക്ഷകളടക്കമുള്ള മൂല്യനിർണ്ണയരീതികൾ കാര്യക്ഷമവും കാലോചിതവുമാക്കണം. ഇക്കാര്യങ്ങളിൽ പഠനം നടത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷനുകളോട് നിർദ്ദേശിക്കും- മന്ത്രി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (59 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends