വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപത്തിനാലുകാരന്‍ പിടിയില്‍

വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ഓഗസ്റ്റ് 20 ന് വൈകിട്ട് 5.00മണിയോട് കൂടി അഴൂര്‍ മുട്ടപ്പലം എന്ന സ്ഥലതാണു സംഭവം. ഒരു വീട്ടില്‍ വെള്ളം ചോദിച്ചു എത്തിയശേഷം വീട്ടിനുള്ളില്‍ കയറി അറുപത്തിനാലുവയസ്സുള്ള വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പറകോണം ചരുവിള വീട്ടില്‍ പ്രതി അനീഷ് (24) ആണ് പിടിയിലായത്.
ചിറയിന്‍കീഴുഎസ്എച്ഒ ജിബി മുകേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിനീഷ്, എഎസ്‌ഐ നവാസ്, എഎസ്‌ഐ ഷജീര്‍, തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . ആറ്റിങ്ങല്‍ ഡിവൈഎസ്പി സുനീഷ് ബാബു വിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രതിയെ പിടികൂടിയത്.സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വെമ്ബായത്തിന് സമീപമുള്ള ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























