ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് യുവതി ജീവനൊടുക്കി; കേസിൽ പ്രതിയായ പൊലീസ് സീനിയര്‍ ക്ലര്‍ക്കിന് സസ്പെന്‍ഷന്‍

ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ കേസിലെ പ്രതിയായ പൊലീസ് സീനിയര്‍ ക്ലര്‍ക്കിന് സസ്പെന്‍ഷന്‍. മേനംകുളം വനിത ബറ്റാലിയനിലെ സീനിയര്‍ ക്ലര്‍ക്ക് എം. വിനോദിനെതിരെയാണ് നടപടി.
ആത്മഹത്യാ പ്രേരണാ കേസില്‍ പ്രതിയായിട്ടും വിനോദിനെ സംരക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ക്കൊടുവിലാണ് നടപടി. രണ്ടരവര്‍ഷം മുമ്ബാണ് ആത്മഹത്യക്കുറിപ്പ് എഴുതിെവച്ച് ആര്യനാട് സ്വദേശി സുനിത തീകൊളുത്തി മരിച്ചത്. 'ചേട്ടന്‍ ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം ജീവിച്ചോളൂ, ഇനി അടിയും ചവിട്ടും കൊള്ളാന്‍ എനിക്കുവയ്യ' എന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്.
എന്നാല്‍, രണ്ടരവര്‍ഷമായിട്ടും വിനോദിനെതിരെ കുറ്റപത്രം നല്‍കിയില്ലെന്നും അച്ചടക്കനടപടി പോലും സ്വീകരിച്ചില്ലെന്നും കാട്ടി ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല സംഭവം നടക്കുമ്ബോള്‍ പൊലീസ് ആസ്ഥാനത്ത് സീനിയര്‍ ക്ലര്‍ക്കായിരുന്ന വിനോദിനെ പ്രതിയായിട്ടും സസ്പെന്‍ഡ് ചെയ്തില്ലെന്നും വനിതാ സംരക്ഷണത്തിനുള്ള വനിതാ ബറ്റാലിയനില്‍ പിന്നീട് ജോലി നല്‍കിയെന്നും ആക്ഷേപമുയര്‍ന്നു.
വിനോദിനെതിരെ മൊഴി നല്‍കിയ സുനിതയുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കാനും ശ്രമമുണ്ടായെന്നും ആക്ഷേപമുണ്ടായി. 75 പവനോളം സ്വര്‍ണം നല്‍കിയാണ് സുനിതയുടെ വിവാഹം കഴിപ്പിച്ചയച്ചതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊടുവിലാണ് നടപടി.
https://www.facebook.com/Malayalivartha



























