മൊബൈല്‍ ഫോണില്‍ കളിച്ചതിന് അമ്മ വഴക്കു പറഞ്ഞു? ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തെന്‍മല കെഐപി ലേബര്‍ കോളനിയിലെ അനി, വിദ്യ ദമ്ബതികളുടെ മകള്‍ അഞ്ജലി (12) ആണ് മരിച്ചത്. വീടിന്റെ ഹാളിലെ ഹുകില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു അഞ്ജലിയുടെ മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണില്‍ കളിച്ചതിന് അമ്മ വഴക്കു പറഞ്ഞതാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha



























