സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരമാവധി വീട്ടുപടിക്കലെത്തിച്ചുനല്‍കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരമാവധി വീട്ടുപടിക്കലെത്തിച്ചുനല്‍കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ-സാക്ഷരതയിലെ മുന്നേറ്റവും വളര്‍ച്ചയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കിയതായും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പിന്റെ പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനോപകാരപ്രദമായ സിവില്‍ സര്‍വിസ് യാഥാര്‍ഥ്യമാക്കുന്നതിന് ഇ-സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂനികുതി ഒടുക്കുന്നതിന് റവന്യൂ വകുപ്പ് തയാറാക്കിയ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണം, എഫ്.എം.ബി സ്‌കെച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ സ്‌കെച് എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍, 1666 വില്ലേജ് ഓഫിസുകളുടെയും വെബ്‌സൈറ്റ്, നവീകരിച്ച ഇ-പെയ്‌മെന്‍റ് പോര്‍ട്ടല്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.
ഭൂനികുതി ആപ് യാഥാര്‍ഥ്യമായതോടെ ഭൂമി സംബന്ധമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുവേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നതും കരം ഒടുക്കുന്നതുമൊക്കെ ലോകത്തിെന്റ ഏതുകോണിലിരുന്നും സാധ്യമാകും. ഭൂ ഉടമകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് സ്‌കെച്ചും പ്ലാനും ലഭിക്കുന്നതിന് ഇനി ഓഫിസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. ഭൂ ഉടമയുടെ തണ്ടപ്പേര്‍ അക്കൗണ്ട് പകര്‍പ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് നേരത്തേ ഓണ്‍ലൈനാക്കിയിരുന്നു. ഇതും മൊബൈല്‍ ആപ്പിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























