ആത്മീയ ചികിത്സക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു; 50കാരനായ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ആത്മീയ ചികിത്സക്കെത്തിയ വീട്ടമ്മയെ പ്രലോഭനത്തിലൂടെ പീഡിപ്പിച്ച 50കാരനായ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയില്‍ ചാപ്പനങ്ങാടി വട്ടപ്പറമ്ബ് സ്വദേശി കോപ്പിലാക്കല്‍ സുബൈറിനെയാണ്(50) ഇന്നു കോട്ടക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
2013 ഫെബ്രുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആത്മീയ ചികിത്സക്കെത്തിയ വീട്ടമ്മയെ പ്രലോഭനത്തിലൂടെ പീഡനം നടത്തുകയായിരുന്നുവെന്നാണ് പരാതി. കോട്ടക്കല്‍ എസ്.എച്ച്.ഒ എം കെ ഷാജി, എസ്‌ഐ മൊയ്തീന്‍ കുട്ടി, എ.എ എസ്‌ഐ രജീന്ദ്രന്‍, എസ്.സി.പി.ഒ മുജീബ് സി പി ഒ . ശരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്തു.
അതേ സമയം ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മറ്റൊരു സിദ്ധനെ കഴിഞ്ഞ ദിവസം ഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിനൊപ്പം ചികിത്സക്കെത്തിയ യുവതിയെ ചേളാരിക്ക് സമീപം വൈക്കത്ത് പാടത്തെ റഫീഖ് അഹ്സനിയുടെ വീടിനോട് ചേര്‍ന്നുള്ള ചികിത്സാ കേന്ദ്രത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയതായാണ് പരാതി.
കേസില്‍ വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 27 കാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചികിത്സക്കെത്തിയ യുവതിയെ വീടിനോട് ചേര്‍ന്നുള്ള ചികിത്സാ കേന്ദ്രത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. രാത്രിയില്‍ ഇരുട്ടുമറിയിലായിരുന്നു ആത്മീയ ചികിത്സ. കഴിഞ്ഞ 14 നായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം സിഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത റഫീഖിന കോടതിയില്‍ ഹാജരാക്കി14 ദിവസത്തേക്ക് റിമാന്റ്ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു. ഭാര്യയും അഞ്ച് മക്കളുമുള്ളയാളാണ് റഫീഖ്.
https://www.facebook.com/Malayalivartha



























