വള്ളികുന്നത് ഒളിച്ചോടാൻ തയ്യാറാകാതിരുന്ന കാമുകനെ കൈയ്യിലെ ഞരമ്പ് മുറിച്ച് ഭീഷണിപ്പെടുത്തി ഭർതൃവീട്ടിൽ വിളിച്ചുവരുത്തി പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു:- വിവാഹം കഴിഞ്ഞ് രണ്ടര വർഷം മുമ്പ് ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിലെ വിവാഹിതനായ സഹപ്രവർത്തകനുമായി പ്രണയത്തിലായത് വീട്ടുകാർ വിലക്കിയതോടെ അസ്വസ്ഥയായ യുവതി തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് നിർബന്ധം പിടിച്ചതായി കാമുകൻ

വള്ളികുന്നത് കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിതയാണ് (24) വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിൽ ജീവനൊടുക്കിയത്. ഭർത്താവ് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ കടുംകൈ.
രണ്ടര വർഷങ്ങൾക്ക് മുമ്പാണ് കായംകുളം സ്വദേശിനിയായ സവിതയുടെയും സതീഷിന്റെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർത്താവ് ഗൾഫിൽ പോയതോടെ മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയ യുവതി ഇവിടെവച്ച് പരിചയപ്പെട്ട വിവാഹിതനായ സഹപ്രവര്‍ത്തകനുമായി പ്രണയത്തിലായി.
ഇരുവരുടെയും ബന്ധത്തെ കുറിച്ച് സതീഷിന്റെയും സവിതയുടെയും വീട്ടുകാർ അറിഞ്ഞതോടെ ഈ ബന്ധത്തെ വീട്ടുകാർ വിലക്കുകയായിരുന്നു. തുടർന്ന് മാസങ്ങളായി യുവതി ജോലിക്ക് പോയിരുന്നില്ല. മൂന്ന് മാസത്തിനുള്ളിൽ ഭർത്താവ് നാട്ടിൽ വരുമെന്ന് അറിഞ്ഞതോടെ സവിത അസ്വസ്ഥ ആവുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാമുകനോട് തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് സവിത നിര്‍ബന്ധം പിടിച്ചതായാണ് പോലീസ് സംശയിക്കുന്നത്. കാമുകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വാക്കേറ്റത്തിനൊടുവില്‍ ആത്മഹത്യാഭീഷണി മുഴക്കി സവിത കിടപ്പുമുറിയിലേയ്ക്ക് പോയി.
ഏറെ നേരമായിട്ടും സവിതയുടെ അനക്കം കേള്‍ക്കാതായതോടെ യുവാവ് വാതിലില്‍ കൊട്ടി വീട്ടുകാരെ ഉണര്‍ത്തി. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ കള്ളനെന്ന് സംശയിച്ച് ശബ്ദംവച്ചതോടെ ഇയാള്‍ കടന്നുകളഞ്ഞുവെന്ന് പൊലീസ് പറയുന്നു.
ഭര്‍ത്താവിന്റെ അമ്മയും സഹോദരിയുടെ മകളും മാത്രമാണ് സവിതയ്ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം ഫോണിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കുകയതിനെ തുടർന്നായിരുന്നു കാമുകൻ യുവതിയുടെ ഭർതൃവീട്ടിൽ എത്തിയത്. സവിതയുമായി സംസാരിക്കുന്നതിനിടെ മരിക്കാൻ പോവുകയാണെന്ന് ഭീഷണിപ്പെടുത്തിയ ശേഷം അകത്ത് കയറി കതക് വലിച്ചടതായാണ് ഇയാൾ പറയുന്നത്.
പരിഭ്രാന്തനായ ഇയാൾ മറ്റുവഴികളില്ലാതെ വീട്ടുകാരെ തട്ടിയുണർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വള്ളികുന്നം, മണപ്പള്ളി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു ആവശ്യപ്പെട്ടു.
വിശദമായ ഇന്‍ക്വസ്റ്റിന് ശേഷം യുവാവിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























