Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇന്ത്യക്ക് പരസ്യ പിന്തുണ... അഫ്ഗാനിസ്ഥാന്‍ ഭീകരതയുടെ ആസ്ഥാനമാകരുതെന്ന ഇന്ത്യന്‍ നിലപാടിന് ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യയുടെ പരസ്യ പിന്തുണ; ചൈനയുടെ സാന്നിദ്ധ്യത്തില്‍ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് ബ്രിക്‌സ് ഉച്ചകോടി

10 SEPTEMBER 2021 08:53 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനെതിരെ ലോക രാഷ്ട്രങ്ങള്‍ മിണ്ടാതിരിക്കവെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. അതിന് റഷ്യയുടെ പരസ്യ പിന്തുണയും.

താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാന്‍ ഭീകരതയുടെ ആസ്ഥാനമാകരുതെന്ന ഇന്ത്യന്‍ നിലപാടിന് ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യയുടെ പരസ്യ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ വെര്‍ച്വല്‍ ആയി നടന്ന 13ാം ഉച്ചകോടിയിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നിലപാട് വ്യക്തമാക്കിയത്.

 


താലിബാനെ പിന്തുണയ്ക്കുകയും അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്റെ ഒത്താശയോടെ കൈകടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ സാന്നിദ്ധ്യത്തിലാണ് പുട്ടിന്റെ പരാമര്‍ശങ്ങള്‍. കൂട്ടായ്മയില്‍ അംഗങ്ങളായ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസ എന്നിവവരും സന്നിഹിതരായിരുന്നു.

അഫ്ഗാനിസ്ഥാന്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാകരുതെന്നും ഭീകരതയുടെയും മയക്കുമരുന്ന് കടത്തിന്റെയും ഉറവിടമാകരുതെന്നും പുട്ടിന്‍ പറഞ്ഞു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്‍വാങ്ങല്‍ അഫ്ഗാനിസ്ഥാനില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു.

 

 

അത് ആഗോള സുരക്ഷയ്ക്കും പ്രാദേശിക സുരക്ഷയ്ക്കും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വ്യക്തമല്ല. തന്ത്രപരമായ സ്ഥിരത ഇല്ലാതായി. ലോകം അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്. ആ രാജ്യത്തിന്റെ പരമാധികാരം മാനിക്കണം.

ആയിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ, വര്‍ഷങ്ങള്‍ നീണ്ട യുദ്ധം അഫ്ഗാനിസ്ഥാനെ വലിയ മാനുഷിക ദുരന്തത്തിലേക്കാണ് തള്ളിയിട്ടത്. പതിറ്റാണ്ടുകളായി പോരാടുന്ന അഫ്ഗാന്‍ ജനതയ്ക്ക് സ്വന്തം രാജ്യത്തെ തങ്ങളുടെ ഇഷ്ടാനുസരണം നിര്‍വചിക്കാന്‍ അവകാശമുണ്ടാവണമെന്നും പുട്ടിന്‍ പറഞ്ഞു.

 



അഫ്ഗാനിസ്ഥാന്‍ ഭീകരതയുടെ താവളമാകരുതെന്ന് താലിബാന്‍ തിരിച്ചെത്തിയ ആഗസ്റ്റ് 15 മുതല്‍ ഇന്ത്യ പറയുന്നുണ്ട്. റഷ്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പട്രുഷേവിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എത്തിയ സംഘത്തെ ഇന്ത്യ നിലപാട് അറിയിച്ചിരുന്നു.

അതേസമയം ബ്രിക്‌സ് ഉച്ചകോടി ഒരു ഭീകര വിരുദ്ധ കര്‍മ്മപദ്ധതി അംഗീകരിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരതയെ ഒറ്റക്കെട്ടായി നേരിടും. അഫ്ഗാന്‍ മണ്ണില്‍ നിന്ന് ഭീകരപ്രവര്‍ത്തനം പാടില്ല. മയക്കുമരുന്ന് കടത്തിന്റെ ആസ്ഥാനമാകാനും പാടില്ല. നാര്‍ക്കോട്ടിക് ജിഹാദിന്റെ ഉറവിടവുമാകരുത്.

 



അഫ്ഗാനിസ്ഥാനില്‍ സമാധാനപരമായി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഡല്‍ഹി പ്രഖ്യാപനത്തില്‍ പറയുന്നു. അഫ്ഗാനിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ സഹകരണ തുടര്‍ച്ചയും അഭിപ്രായ ഏകീകരണവും ഉണ്ടാവണമെന്ന് ചൂണ്ടിക്കാട്ടി. ലോകത്തെ വളരുന്ന സാമ്പത്തിക ശക്തികളില്‍ ബ്രിക്‌സ് ഒരു സ്വാധീന ശക്തിയാണ്.

വികസ്വര രാഷ്ട്രങ്ങളുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാനുള്ള വേദിയുമാണിത്. ബ്രിക്‌സ് കൂട്ടായ്മ അടുത്ത 15 വര്‍ഷങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമാവണം. ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്, കണ്ടിന്‍ജന്‍സി റിസര്‍വ് അറേഞ്ച്‌മെന്റ്, എനര്‍ജി റിസര്‍വ് കോര്‍പറേഷന്‍ പ്‌ളാറ്റ്‌ഫോം തുടങ്ങിയ ഇടപെടലുകള്‍ ഫലപ്രദമായി.

 

ഉപഗ്രഹ സഹകരണം, കൊവിഡ് കാലത്തെ ഡിജിറ്റല്‍ സമ്മേളനങ്ങള്‍, സുഗമമായ വാണിജ്യ ഇടപാടുകള്‍, വാക്‌സിന്‍ കൈമാറ്റം, ടൂറിസം സഹകരണം തുടങ്ങിയവ പുതിയ കാല്‍വയ്പുകളാണെന്നും മോദി ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (56 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends