ഒക്ടോബര്‍ നാലു മുതല്‍ കോളേജുകള്‍ തുറക്കുമ്പോള്‍.... പഠനം ഒന്നിടവിട്ട ദിവസങ്ങളില്‍ , ക്ലാസില്‍ പകുതി കുട്ടികള്‍ മാത്രം.... അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ ക്ലാസിലെത്താന്‍ അനുവാദം, കോളേജുകളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കും

ഒക്ടോബര്‍ നാലു മുതല്‍ കോളേജുകള്‍ തുറക്കുമ്പോള്‍.... പഠനം ഒന്നിടവിട്ട ദിവസങ്ങളില്‍ , ക്ലാസില്‍ പകുതി കുട്ടികള്‍ മാത്രം....
അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ ക്ലാസിലെത്താന്‍ അനുവാദം, കോളേജുകളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കും.
ഒന്നിടവിട്ട ദിവസങ്ങളിലാണ് കുട്ടികള്‍ ക്ലാസുകള്‍ക്ക് ഹാജരാകേണ്ടതെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. കൂടാതെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. ഇതോടൊപ്പം വിദൂരവിദ്യാഭ്യാസ കോഴ്സുകളും ആരംഭിക്കുമെന്നു മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10-ന് ഈ വിഷയത്തില്‍ സംസാരിക്കാന്‍ ഓണ്‍ലൈനായി പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേരും. കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും.
കോളേജുകള്‍ തുറക്കുമ്പോള്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്താനും ലൈബ്രറി ഉപയോഗിക്കാനും സാധിക്കും. സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തും.
കോവിഡുമൂലം ക്ലാസുകളില്‍ പങ്കെടുക്കാനാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരും. കോവിഡ് നെഗറ്റീവായവര്‍ക്ക് കോളേജില്‍ വരാം. മൂന്നുമാസത്തിനുശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍മതി.
"
https://www.facebook.com/Malayalivartha



























