സിമന്റ് കട്ട തലയില്‍ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

സിമന്റ് കട്ട തലയില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. പാലക്കാട് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയില്‍ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും മകന്‍ കനീഷാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബന്ധുവായ എട്ടുവയസുകാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ഹോട്ടലിന് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞില്ല.
നാല് നിലകള്‍ ഉള്ള ലോഡ്ജ് കെട്ടിടത്തിലേക്ക് തീ പടര്‍ന്നു.താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്.
ലോഡ്ജിന്റെ മുകളിലത്തെ നിലയില്‍ ഒരാള്‍ കുടുങ്ങിയിരുന്നു. ഇയാളെ ഫയര്‍ ഫോഴ്സ് രക്ഷപെടുത്തി. ഒരാള്‍ക്ക് പൊള്ളലുണ്ട്. അഗ്‌നിശമന സേനാംഗങ്ങളെത്തി തീയണച്ചു.
https://www.facebook.com/Malayalivartha



























