പാലക്കാട് മണ്ണാര്‍കാട് ഹോട്ടലിന് തീപിടിച്ച് രണ്ടു മരണം... പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം, നാല് നിലയുളള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടുത്തമുണ്ടായത്

മണ്ണാര്‍കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് മരണം. നെല്ലിപ്പുഴ ഹില്‍വ്യൂ ഹോട്ടലിനാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നാല് നിലയുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്.
തീ ഇതിനകം പൂര്‍ണമായും അണച്ചിട്ടുണ്ട്. രണ്ട് തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശികളാണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഒരാള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha



























