വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന്... വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങള്‍ കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവുകള്‍, പ്രതി കിരണ്‍ കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനൊരുങ്ങി അന്വേഷണ സംഘം

വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവുകള്‍.
വിസ്മയയെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ധന്‍, വിസ്മയയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 40 ല്‍ അധികം സാക്ഷികളും മൊബൈല്‍ ഫോണടക്കം 20 ല്‍ അധികം തൊണ്ടിമുതലുകളുമാണ് കോടതിക്ക് മുന്നിലെത്തുക.വിസ്മയയുടെ മരണം നടന്ന് 90 ദിവസം തികയാനിരിക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.
പ്രതി കിരണ്‍ കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ വിചാരണ കഴിയുന്നതുവരെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനുള്ള സാധ്യത മങ്ങും. ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
വിസ്മയ കടുത്ത മാനസിക സംഘര്‍ഷത്തിന് വിധേയമായിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണ് 21 പുലര്‍ച്ചെയാണ് ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടത്.
"
https://www.facebook.com/Malayalivartha



























