Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സഹകരണ ബാങ്കുകളിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ഏജന്‍സികള്‍ തയ്യാറെടുക്കുമ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു...

10 SEPTEMBER 2021 11:49 AM IST
മലയാളി വാര്‍ത്ത

സഹകരണ ബാങ്കുകളിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ഏജന്‍സികള്‍ തയ്യാറെടുക്കുമ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. കാരണം സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതികള്‍ക്ക് ഇരു പാര്‍ട്ടികളും തമ്മില്‍ മുടിഞ്ഞ മത്സരമാണ്.

എന്നാല്‍ കോണ്‍ഗ്രസ് കമ്മി സഖ്യം മുന്നില്‍ കണ്ട് ബി ജെ പി കരുവന്നൂര്‍ കേസ് മൂപ്പിക്കാന്‍ ഒരുങ്ങുകയാണ്.

 



കരുവന്നൂര്‍ ബാങ്കിലെ വായ്പാ തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിനാണ് സാധ്യത തെളിയുന്നത്. 300 കോടിയുടെ തട്ടിപ്പാണ് നടന്നത്. സി പി എമ്മിലെപല ഉന്നത നേതാക്കള്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കരുവന്നൂര്‍ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാങ്കിലെ മുന്‍ ജീവനക്കാരനായ എം.വി. സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസില്‍ സിബിഐ വന്നാല്‍ വിപ്ലവ പാര്‍ട്ടിയുടെ തനിനിറം പുറത്താകുമോ എന്ന ഭയമാണ് സി പി എമ്മിനുള്ളത്. ഏതു വിധേനയും സിബിഐ അന്വേഷണം തടയാനുള്ള വഴികളാണ് പാര്‍ട്ടി തേടുന്നത്.

 



കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്.

കരുവന്നൂരില്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സംസ്ഥാന സര്‍ക്കാരും പോലീസും സഹകരിക്കാനോ രേഖകള്‍ കൈമാറാനോ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് ഇ ഡി ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാരിനെ രേഖാമൂലം പരാതി അറിയിച്ചിട്ടുണ്ട്. ഇ.ഡിക്ക് യാതൊരു രേഖകളും നല്‍കരുതെന്ന നിലപാടാണ് സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ചത്.

 



മലപ്പുറം എആര്‍ ബാങ്കിലെ ക്രമക്കേട് ഇ ഡി അന്വേഷിക്കണമെന്ന മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ ആവശ്യത്തെ സി പി എം തള്ളിയതും ഇതുകൊണ്ടാണ്.

കരുവന്നൂര്‍ കേസിന്റെ വ്യാപ്തി പരിഗണിച്ച് സിബിഐയോ ഇ ഡിയോ അന്വേഷിക്കുന്നതല്ലേ നല്ലതെന്ന് കഴിഞ്ഞ ദിവസം ഇതേ ഹര്‍ജി കേള്‍ക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു. എന്നിട്ടും അതിനെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് നിയമവൃത്തങ്ങളെ അമ്പരപ്പിക്കുന്നത്. അതായത് കരുവന്നൂരില്‍ നടന്നത് പുറത്തു പറയാന്‍ കഴിയാത്ത കാര്യങ്ങളാണെന്ന് സര്‍ക്കാര്‍ കരുതു ന്നു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നാല്‍ സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടിലാകുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്. നിലവില്‍ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും താത്പര്യപ്രകാരമാണെന്നും ഇതിനകം ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

 



300 കോടിയുടെ തട്ടിപ്പില്‍ ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവര്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ യഥാര്‍ത്ഥ അവകാശികള്‍ സിപിഎം നേതൃനിരയിലെ ചിലരാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതികള്‍ സിപിഎമ്മിന് കോടികള്‍ നല്കിയിട്ടുണ്ട്. തങ്ങള്‍ വെറും ആജ്ഞാനുവര്‍ത്തികളായിരുന്നുവെന്നും ഭരണസമിതിയും പാര്‍ട്ടിയും അറിഞ്ഞാണ് തട്ടിപ്പ് നടന്നതെന്നും അറസ്റ്റിലായ ജീവനക്കാര്‍ മൊഴിയും നല്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നില്ല. വലിയ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഭരണസമിതിയിലെ 12 പേരെ പ്രതികളാക്കിയെങ്കിലും അറസ്റ്റ് ചെയ്യുകയോ മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്യുന്നില്ല.

പത്ത് വര്‍ഷമായി ആസൂത്രിതമായി നടക്കുന്ന തട്ടിപ്പ് ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നെതെന്നാണ് ആക്ഷേപമുയരുന്നത്. സിബിഐ അന്വേഷണം വന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ പലരും വെളിച്ചത്ത് വരുമെന്ന് സര്‍ക്കാരിനറിയാം. അത് തന്നെയാണ് തടയാനുള്ള കാരണം.



ഏതു വിധേനയും ബി ജെ പി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളെയും കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ച് നിര്‍ത്താനാണ് സി പി എം ശ്രമിക്കുന്നത്. അതായത് അഴിമതിക്ക് അനുകൂലമായി േകോണ്‍ഗ്രസും കമ്മികളും ഒന്നിക്കുന്നു എന്നര്‍ത്ഥം.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends