കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി

കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി.
കെ.എസ് ടി എ കൊല്ലം ജില്ലാ സെന്ററിനോട് ചേര്‍ന്ന് സജ്ജീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ( ഗടഠഅഹാള്‍) ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി .
വിദ്യാഭ്യാസ പ്രകിയയില്‍ അദ്ധ്യാപകര്‍ക്കുള്ള സ്ഥാനം വലുതാണ്. കുട്ടികള്‍ അദ്ധ്യാപകരെ കാണാന്‍ ആഗ്രഹിക്കുകയാണ്. അതിനുതകുന്ന ഓണ്‍ലൈന്‍ പഠനം ഉടന്‍ യാഥാര്‍ത്ഥ്യമാകും. പതിനാല് ജില്ലകളിലും ട്രയല്‍ക്ലാസ്സുകള്‍ പൂര്‍ത്തിയായി. കുട്ടികള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ എത്തിക്കല്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
പൊതു പരീക്ഷകള്‍ നടത്തി റിസള്‍ട്ട് പ്രഖ്യാപിച്ച് കേരളം മുന്നോട്ട് പോയപ്പോള്‍ പല സംസ്ഥാനങ്ങളും 'ആള്‍ പ്രമോഷന്‍' നടത്തുകയാണ് ചെയ്തത്. എല്ലാത്തിനെയും എതിര്‍ക്കുന്നവര്‍ പരീക്ഷകളെയും എതിര്‍ക്കുകയാണ്. പ്ലസ് വണ്‍ പരീക്ഷ കോടതി വിധിക്കനുസരിച്ച് തീരുമാനിക്കും. സോഷ്യല്‍ മീഡിയയല്ല വിദ്യാഭ്യാസ രംഗത്ത് തീരുമാനമെടുക്കേണ്ടത്. പാഠ്യപദ്ധതി കുട്ടികളുടെ സാമൂഹികമായ അറിവും പ്രതിബദ്ധതയും വളര്‍ത്തുന്നനിലയില്‍ പരിഷ്‌കരിക്കും.
കെ.എസ് ടി എ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെയും മന്ത്രി അഭിനന്ദിച്ചു.
"
https://www.facebook.com/Malayalivartha



























