മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഹില്‍ വ്യൂ ഹോട്ടലില്‍ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ രണ്ട് ജീവനക്കാർ മരിച്ചു; തീ അണയ്ക്കാൻ സാധിച്ചത് തീപിടുത്തമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷം; ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: ലക്ഷങ്ങളുടെ നാശനഷ്ടം- ഫയര്‍ഫോഴ്സ് എത്താന്‍ വൈകി എന്ന് ആരോപിച്ച് നഗരസഭാ ചെയര്‍മാനും ഹോട്ടലിന്റെ ഉടമകളിലൊരാളുമായ ഫായിദ ബഷീര്‍

മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഹില്‍ വ്യൂ ഹോട്ടലില്‍ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ രണ്ട് ജീവനക്കാർ മരിച്ചു. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്ബി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ പാലക്കാട് സ്വദേശി അക്‌ബര്‍ അലി, മണ്ണാര്‍കാട് സ്വദേശി റിയാസ് എന്നിവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. തീപിടുത്തമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.
അബോധാവസ്ഥയിലായിരുന്ന ഇരുവരെയും പൊള്ളലിലേറ്റത്തിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരും മുകളിലത്തെ നിലയില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
നാല് നിലയുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം.
ഹില്‍വ്യൂ ടവറിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതോടെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ തീ അണച്ചതിന് ശേഷം തിരിച്ചില്‍ നടത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫയര്‍ഫോഴ്സ് എത്താന്‍ വൈകി എന്ന് നഗരസഭാ ചെയര്‍മാനും ഹോട്ടലിന്റെ ഉടമകളിലൊരാളുമായ ഫായിദ ബഷീര്‍ ആരോപിച്ചു. മരിച്ച രണ്ടു പേരും ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നവരാണ്.
https://www.facebook.com/Malayalivartha



























