പുലര്‍ച്ചെ കടലിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ മത്സ്യത്തൊഴിലാളിയെ നേരം പുലര്‍ന്നപ്പോള്‍ കണ്ടത് വഴിയരികില്‍ വാഹനമിടിച്ച് മരിച്ചു കിടക്കുന്ന നിലയില്‍

പുലര്‍ച്ചെ കടലിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ മത്സ്യത്തൊഴിലാളിയെ നേരം പുലര്‍ന്നപ്പോള്‍ കണ്ടത് വഴിയരികില്‍ വാഹനമിടിച്ച് മരിച്ചു കിടക്കുന്ന നിലയില്‍.
തുമ്പ ആറാട്ടുവഴി ജംഗ്ഷനടുത്ത് അജ്ഞാത വാഹനമിടിച്ചാണ് ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്പോക്കില്‍ അന്തോണിപ്പിള്ള (70) മരിച്ചത്. മത്സ്യതൊഴിലാളിയായ ഇദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ കടലിലേക്കു പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ്. വാഹനമിടിച്ചു മരണപ്പെട്ടുകിടന്നത് രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്.
പൊലിസെത്തി മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഫാത്തിമപുരം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേരി ശാന്തിയാണ് അന്താണിപ്പിള്ളയുടെ ഭാര്യ. പരേതയായ ജോയ്സി മകളാണ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























