ബാലരാമപുരത്ത് അമ്മയുടെ തലയിൽ വെട്ടി വലിച്ചിഴച്ച് റോഡിൽ കൊണ്ടുവന്ന് കരിയില കൂട്ടിയിട്ട് കത്തിച്ച് മാനസിക രോഗിയായ മകൾ; സംഭവം പുറംലോകം അറിഞ്ഞത് ഓടിക്കൂടിയ നാട്ടുകാർ ഭാഗീകമായി കത്തിനശിച്ച തലയിലെ തീ കെടുത്തിയതോടെ:- കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന മകളെ അറസ്റ്റ് ചെയ്ത് പോലീസ്

ബാലരാമപുരത്ത് മാനസിക രോഗിയായ മകള്‍ അമ്മയെ തലയിൽ വെട്ടി വലിച്ചിഴച്ച് റോഡിൽ കൊണ്ടുവന്ന് കത്തിച്ചു. മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മ(88) യാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ എട്ട് മണിക്ക് മകള്‍ ലീല വീട്ടിനുള്ളില്‍ വെച്ച് അന്നമ്മയുടെ തലയില്‍ വെട്ടിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടിട്ട് കരിയില കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
തല ഭാഗീകമായി കത്തിനശിച്ചു. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ പരിസര വാസികള്‍ തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അഞ്ച് മക്കളുള്ള അന്നമ്മ മാനസിക രോഗിയായ മകളുമായിട്ടാണ് താമസിക്കുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























