അട്ടക്കുളങ്ങര ജയിലിനു മുന്നില്‍ ബോംബേറിഞ്ഞ് കൊലപാതകം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കരാട്ടെ ഫാറൂഖ് മരിച്ചു, ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി ഇയാള്‍ പരോളിലായിരുന്നു
അട്ടക്കുളങ്ങര ജയിലിനു മുന്നില്‍ ബോംബേറിഞ്ഞ് കൊലപാതകം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കരാട്ടെ ഫാറൂഖ് (50) മരിച്ചു. വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യമുണ്ടായത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി ഇയാള്‍ പരോളിലായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളിലായിരുന്നു ഇയാള്‍ ശിക്ഷ അനുഭവിച്ച് വന്നിരുന്നത്.
അതേസമയം 1999 ജൂലൈ 17ന് ഉച്ചയ്ക്കായിരുന്നു അട്ടകുളങ്ങര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യാനായി എത്തിച്ച എല്‍ടിടിഇ കബീറിനെ കരാട്ടെ ഫാറൂഖ് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. തലയ്ക്ക് നേരെയായിരുന്നു ബോംബെറിഞ്ഞത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ സബ് ജയിലിലേക്ക് പോലീസ് അകമ്പടിയോടെ എല്‍ടിടിഇ കബീറിനെ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.
"
https://www.facebook.com/Malayalivartha