പ്രണയാഭ്യര്‍ഥന നിരസിച്ച 21 കാരിക്ക് യുവാവിന്റെ 'സമ്മാനം'; പാർസൽ തുറന്നു നോക്കിയ പെൺകുട്ടി ഞെട്ടിത്തരിച്ചു; 'സമ്മാനം' സ്ഥിരമായതോടെ ഗതിക്കെട്ട് പെൺകുട്ടി ചെയ്തത്!
പ്രണയാഭ്യര്‍ഥന നിരസിച്ച 21 കാരിക്ക് യുവാവിന്റെ സമ്മാനം. പൊതി തുറന്നു നോക്കിയ പെൺകുട്ടി ഞെട്ടിത്തരിച്ചു . യുവാവിന്റെ ഒന്നൊന്നര പ്രതികരമായിരുന്നു പിന്നെ നടന്നത്. സെക്സ് ടോയ്സ് പെൺകുട്ടിക്ക് അയച്ച് കൊടുക്കുകയും ഫോണ്‍ നമ്പര്‍ പോണ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത യുവാവിനെ അറസ്സ് ചെയ്തു .
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി കുനാല്‍ അങ്കോല്ക്കറിനെ മുംബൈയില്‍ വെച്ച് പോലീസ് പിടിക്കൂടിയത് . വിദ്യാര്‍ഥിനിക്ക് കുനാല്‍ ഇ-കോമേഴ്സ് സൈറ്റുകള്‍ വഴിയായിരുന്നു സെക്സ് ടോയ്സ് അയച്ചത്.
ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലായിരുന്നു കുനാല്‍ പ്രൊഡക്ടുകള്‍ സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യുന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പിന്നാലെയാണ് ഇത് തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലേക്ക് ഇത്തരം ഉപകരണം അയക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടി ഫെബ്രുവരിയില്‍ മലാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി . സൈബര്‍ കുറ്റകൃത്യമായതിനാല്‍ കേസ് മുംബൈ പൊലീസിന്റെ സൈബര്‍ സെല്ലിന് കൈമാറുകയുണ്ടായി.
ആദ്യം കൊറിയര്‍ കമ്പനികള്‍ മുഖേന പൊലീസ് പ്രതിയെ അന്വേചു. എന്നാൽ ഒരിടത്തും ഇയാളുടെ പേര് ഉണ്ടായിരുന്നില്ല . പിന്നീട് വി.പി.എന്‍ വിവരങ്ങള്‍ ചോദിച്ചു . ഒരോ തവണയും വേറെ വേറെ ഐ.പി അഡ്രസിലായിരുന്നു ഇയാള്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്.
പ്രദേശത്തെ 500 ലധികം സേവനദാതാക്കളെ പൊലീസ് പരിശോധിച്ചു . ഒടുവില്‍ സാങ്കേതിക വിദഗ്ധന്മാരുടെയും ഇന്റലിജന്‍സിന്റെയും സഹായത്തോടെ സൈബര്‍ സെല്‍ കുനാലിനെ വലയിട്ട് പിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha