സംസ്ഥാനത്ത് കോളജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ ധാരണയായി..... പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ചാകും ക്ലാസുകള്‍ നടക്കുക... ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കോളേജ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം
സംസ്ഥാനത്ത് കോളജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ ധാരണയായി. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കോളജ് മേധാവികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം വിദ്യാര്‍ഥികള്‍ ക്ലാസില്‍ വരുന്ന രീതിയില്‍ ക്രമീകരണം ഒരുക്കാനാണ് പൊതുവില്‍ ധാരണയായിരിക്കുന്നത്.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ തുടങ്ങുന്നത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ക്ലാസ് മുറികള്‍ അണുവിമുക്തമാക്കും. ഇതിനായി തദ്ദേശവകുപ്പുമായി ചേര്‍ന്ന് ഏകോപനമുണ്ടാക്കും.
വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ കോവിഡ് ബാധയുണ്ടായാല്‍ സമ്പര്‍ക്കത്തില്‍ ഉള്ളവരെയും നിരീക്ഷണത്തിലാക്കും. കോളജുകളില്‍ കോവിഡ് ജാഗ്രതാ സമിതികള്‍ ഉണ്ടാക്കും.
കോളജുകളും പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പും ഏകോപനത്തോടെ പ്രവര്‍ത്തിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ചാകും ക്ലാസുകള്‍ നടക്കുക എന്നും മന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha