ഇനി ഞായര്‍ അടച്ചിടലില്ല... കടകമ്പോളങ്ങളും പൊതുഗതാഗതവുമുണ്ടാകും... രാത്രികാല നിയന്ത്രണങ്ങളും ഒഴിവാക്കി, രണ്ടാംതരംഗത്തെ തുടര്‍ന്ന് ജൂണ്‍ 12 ന് തുടങ്ങിയ വാരാന്ത്യ അടച്ചിടലാണ് മൂന്നുമാസത്തിനുശേഷം അവസാനിപ്പിച്ചത്

കോവിഡ് വ്യാപന ഭീഷണി അയവുവന്ന സാഹചര്യത്തില്‍ ഇനി ഞായര്‍ അടച്ചിടലില്ല. രണ്ടാംതരംഗത്തെ തുടര്‍ന്ന് ജൂണ്‍ 12 ന് തുടങ്ങിയ വാരാന്ത്യ അടച്ചിടലാണ് മൂന്നുമാസത്തിനുശേഷം അവസാനിപ്പിച്ചത്. കടകമ്പോളങ്ങളും പൊതുഗതാഗതവുമുണ്ടാകും. രാത്രികാല നിയന്ത്രണങ്ങളും ഒഴിവാക്കി.
ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍. ഓണത്തിനുമുന്നേ ശനിയാഴ്ച അടച്ചിടല്‍ ഒഴിവാക്കിയിരുന്നു.
രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ പൊതു ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. രോഗീ ജനസംഖ്യ വാരാനുപാതം (ഡബ്ല്യുഐപിആര്‍) എട്ടിനുമുകളിലുള്ള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും.
അതേസമയം കേരളത്തില്‍ ഇന്നലെ 20,487 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha


























