ചികിത്സയ്ക്കായി ആശുപത്രിയില്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം വന്ന പ്രതി പോലീസിനെ വെട്ടിച്ച് കടന്നു.... മണിക്കൂറുകള്‍ക്കകം പ്രതിയെ സാഹസികമായി പിങ്ക് പോലീസ് പിന്തുടര്‍ന്ന് പിടികൂടി

ചികിത്സയ്ക്കായി ആശുപത്രിയില്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം വന്ന പ്രതി പോലീസിനെ വെട്ടിച്ച് കടന്നു.... സാഹസികമായി പിങ്ക് പോലീസ് പിന്തുടര്‍ന്ന് പിടികൂടി.
വെള്ളിയാഴ്ച രാവിലെ ജില്ല ജയിലില്‍ നിന്ന് ജയില്‍ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ചികിത്സക്കായി ജയില്‍ ആംബുലന്‍സില്‍ ജില്ല ആശുപത്രിയില്‍ എത്തിയ ഏഴ് പ്രതികളില്‍ ഒരാളാണ് പ്രിസണ്‍ ഓഫിസറെ വെട്ടിച്ച് കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പത്തനാപുരം പിടവൂര്‍ കമുകുംചേരി മണിഭവനം വീട്ടില്‍ ജി. രതീഷ്‌കുമാര്‍ (43 രാജീവ്) ആണ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.
പത്തനാപുരം എം.എല്‍.എയുടെ ഓഫിസ് അടിച്ച് തകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തനാപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍.
പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ജില്ല പോലീസ് മേധാവി ടി. നാരായണന്‍ സിറ്റി പരിധിയിലെ മുഴുവന്‍ പൊലീസ് സേനയെയും അലര്‍ട്ട് ചെയ്തു.
പിങ്ക് പൊലീസ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ തടവ് ചാടിയതിന് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha


























