Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിവാഹം കാണാൻ അമ്മയില്ല... സന്തോഷങ്ങൾക്കിടെ ജൂഹിയെ ഞെട്ടിച്ച് അമ്മയുടെ മരണ വാർത്ത:- ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത സഹോദരനെയും അമ്മയെയും കുടിവെള്ള ടാങ്കര്‍ ഇടിച്ചുതെറിപ്പിച്ചു:- ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി:- നെഞ്ചുപിടഞ്ഞ് സഹോദരന് വേണ്ടി പ്രാർത്ഥനയോടെ ഉപ്പും മുളകും' താരം ജൂഹി റുസ്തഗി

12 SEPTEMBER 2021 06:39 AM IST
മലയാളി വാര്‍ത്ത

അച്ഛന് പിന്നാലെ ഏക ആശ്രയമായിരുന്ന അമ്മയെയും വിധി തട്ടിയെടുത്ത നടുക്കത്തിൽ ഉപ്പും മുളകും ടെലിവിഷൻ സീരീയൽ താരം ജൂഹി രുസ്തഗി. കഴിഞ്ഞ ദിവസമാണ് ഇരുമ്പനത്ത് വാഹനാപകടത്തില്‍ അമ്മയെ ജൂഹിക്ക് നഷ്ടപ്പെട്ടത്. ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ എച്ച്‌പിസിഎല്ലിനു മുന്നിൽ രാവിലെ പതിനൊന്നേ മുക്കാലോടെയായിരുന്നു അപകടം.

ജൂഹിയുടെ സഹോദരൻ ചിരാഗ് രുസ്തഗിക്കൊപ്പം ഇരുചക്ര വാഹനത്തിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്നു ഭാഗ്യലക്ഷ്മി.പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചതോടെ തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് എരുവേലി ശാന്തി തീരം പൊതുശ്മശാനത്തിൽ ആയിരിക്കും സംസ്‌കാരം. ചിരാഗ് രുസ്തഗിക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു.

ബിസിനസുകാരനായ രഘുവീര്‍ ശരണ്‍ റുസ്തഗി ആണ് ജൂഹിയുടെ പിതാവ്. അദ്ദേഹം നേരത്തെ അന്തരിച്ചിരുന്നു. പിന്നീട് ജൂഹിയുടെയും സഹോദരന്റെയും ഏക ആശ്രയമായിരുന്നു അമ്മ ഭാഗ്യലക്ഷ്മി. ഫ്‌ളവേഴ്‌സിന്റെ 'ഉപ്പും മുളകും' ടിവി പരമ്പരയിൽ ലച്ചുവെന്ന കഥാപാത്രമായാണ് ജൂഹി പ്രേക്ഷകരുടെ ഇഷ്ട താരമായത്.

പലപ്പോഴും അമ്മയെ കുറിച്ച്‌ അഭിമുഖങ്ങളില്‍ വികാരഭരിതയായി താരം സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ജൂഹിയുടെ അമ്മയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്‌റെ ഞെട്ടലിലാണ് ഉപ്പും മുളകും ആരാധകര്‍. ഉപ്പും മുളകും ഗ്രൂപ്പുകളില്‍ എല്ലാം ജൂഹിയുടെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുളള പോസ്റ്റുകള്‍ വരുന്നുണ്ട്.

അതേ സമയം നടിയുടെ സഹോദരന്‍ ചിരാഗിന്‌റെ ആരോഗ്യാവസ്ഥയെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. നടിയുടെ സഹോദരന് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനകളിലാണ് ആരാധകര്‍. പിതാവിന്‌റെ വിയോഗം വലിയ ശൂന്യത ആയിരുന്നുവെന്നും അതുമായി പൊരുത്തപ്പെടാന്‍ കുറച്ചുകാലം എടുത്തുവെന്നും നടി പറഞ്ഞിരുന്നു. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു എന്നും നടി പറഞ്ഞു. അങ്ങനെയാണ് ഒരു മലയാളി പെണ്‍കുട്ടിയെ തന്നെ തേടി പിടിച്ച് ജൂഹിയുടെ പിതാവ് വിവാഹം കഴിച്ചത്.

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയാണ് ലച്ചു അഥവാ ജൂഹി പ്രശസ്തയാകുന്നത്. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തിയത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

രാജസ്ഥാൻ സ്വദേശിയായ അച്ഛൻ രഘുവീർ ശരൺ രുസ്‌തഗിയ്ക്ക് താന്‍ അഭിനേത്രിയാവുന്നതിനോട് താല്‍പര്യമായിരുന്നുവെന്നും പപ്പയുടെ ആഗ്രഹം പോലെ ആര്‍ടിസ്റ്റായി മാറുകയായിരുന്നുവെന്നും ജൂഹി വെളിപ്പെടുത്തിയിരുന്നു. മെഗാസീരിയലുകള്‍ കണ്ട് കണ്ണീര്‍വാര്‍ത്തു മടുത്ത കുടുംബപ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ചുകൊണ്ടെത്തിയ പരമ്പര മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുക്കുകയും.

ജൂഹി പ്രേക്ഷകരുടെ പ്രിയപ്പെട്ട ലച്ചുവും ആവുകയായിരുന്നു. എന്നാൽ ഉപ്പും മുളകിൽ നിന്നും പിന്നീട് വിട്ടുനിന്ന ലച്ചു ഉപ്പും മുളകും താരങ്ങള്‍ ഒന്നിച്ച ഏരിവും പുളിയും എന്ന പരിപാടിയില്‍ അടുത്തിടെ അഭിനയിച്ചിരുന്നു. ഉപ്പും മുളകിന് ശേഷം ചാനല്‍ പരിപാടികളിലൂടെ ലച്ചു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഡോ റോവിനുമായുള നടിയുടെ വിവാഹ നിശ്ചയം മുന്‍പ് കഴിഞ്ഞതാണ്. ഇപ്പോള്‍ നടിയുടെ വിവാഹത്തിന് മുമ്പുള്ള അമ്മയുടെ വിയോഗം ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends