Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിശേഷങ്ങളേറെയുണ്ട്... വെള്ളാപ്പള്ളി നടേശന് ഇന്ന് ശതാഭിഷേകം; നാനാ ഭാഗങ്ങളില്‍ നിന്നും ജന്മദിനാശംസകള്‍; കോവിഡ് കാലമായതിനാല്‍ ആഘോഷങ്ങളൊഴിവാക്കി കുടുംബാഗങ്ങളോടൊപ്പം; എസ്.എന്‍.ഡി.പി യോഗത്തെ നെറുകയിലെത്തിച്ച വെള്ളപ്പാള്ളി ആള് കേമന്‍

12 SEPTEMBER 2021 07:28 AM IST
മലയാളി വാര്‍ത്ത

തന്റെ സമുദായത്തിന് വേണ്ടി എന്നും ചോദിച്ച് വാങ്ങുന്ന ആളാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതിന് രാഷ്ട്രീയമൊന്നുമില്ല. ഉമ്മന്‍ ചാണ്ടിയോ, പിണറായിയോ, നരേന്ദ്ര മോദിയോ ആരുമാകട്ടെ അധികാരമുള്ളവരോടൊപ്പം നിന്ന് എല്ലാം നേടിയെടുക്കാന്‍ വെള്ളാപ്പള്ളിക്കറിയാം.

ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ച നിറവില്‍ വെള്ളാപ്പള്ളി നടേശന് ഇന്ന് ശതാഭിഷേകമാണ്. കോവിഡ് കാലമായതിനാല്‍ 84 ാം പിറന്നാളില്‍ ആഘോഷങ്ങളൊന്നുമില്ല. മൂന്നു ദിവസം നീണ്ടു നിന്ന പൂജകള്‍ ഇന്ന് രാവിലെ പൂര്‍ത്തിയാകും. തുടര്‍ന്ന് കുടുംബാംഗങ്ങളുമൊത്ത് കേക്ക് മുറിക്കും.

 



ശതാഭിഷേകത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ 'സഹസ്ര പൂര്‍ണിമ' എന്ന പേരില്‍ നടത്തും.

യോഗം ജനറല്‍ സെക്രട്ടറി, എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളില്‍ തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ട് തികയ്ക്കുന്നവേളയിലാണ് ശതാഭിഷേകമെന്ന അപൂര്‍വതയുമുണ്ട്. 1996 ജനുവരി 27ന് എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ അതേവര്‍ഷം നവംബര്‍ 17ന് യോഗം ജനറല്‍ സെക്രട്ടറിയുമായി. 15 വര്‍ഷം ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാന്റെ റെക്കാഡും മറികടന്നു. ആര്‍. ശങ്കറിന് ശേഷം ഒരേസമയം യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും അമരത്ത് എത്തിയയാള്‍ എന്ന നേട്ടവും വെള്ളാപ്പള്ളിക്ക് സ്വന്തം. 27 ാം വയസില്‍ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായ വെള്ളാപ്പള്ളി ഇപ്പോഴും ആ പദവിയില്‍ തുടരുന്നു. വെള്ളാപ്പള്ളി കേശവന്‍ മുതലാളിയുടെയും ദേവകി അമ്മയുടെയും 12 മക്കളില്‍ ഏഴാമനായി 1937 സെപ്തംബര്‍ പത്തിന് ജനനം. നക്ഷത്രമായ ചിങ്ങമാസത്തിലെ വിശാഖമാണ് പിറന്നാളായി ആഘോഷിക്കുന്നത്.

 



കാറുകളോട് എന്നും പ്രിയമാണ് വെള്ളാപ്പള്ളിക്ക്. ബെന്‍സിനോടാണ് കൂടുതല്‍ പ്രിയം. കേരളത്തില്‍ ബെന്‍സ് വിപണിയിലെത്തിയ ആദ്യ ഘട്ടത്തില്‍ത്തന്നെ വാങ്ങി. വിതരണ സ്ഥാപനങ്ങള്‍ പോലും അന്ന് ആരംഭിച്ചിരുന്നില്ല. 1996 ല്‍ എറണാകുളത്തെ ഏജന്‍സി വഴി ബുക്ക് ചെയ്താണ് കെ.എല്‍ 04 ഡി 1818 ബെന്‍സ് സ്വന്തമാക്കിയത്. ആദ്യ ബെന്‍സ് ഇതിനകം അഞ്ചു ലക്ഷത്തിലധികം കിലോമീറ്റര്‍ പിന്നിട്ടു. മറ്റൊരു ബെന്‍സില്‍ രണ്ടു ലക്ഷത്തിലധികം കിലോമീറ്റര്‍ യാത്ര.

ഇപ്പോള്‍ നാല് ബെന്‍സും ടോയോട്ടയുടെ മൂന്നെണ്ണവും ഉള്‍പ്പെടെ ഒന്‍പതു കാറുകള്‍. 1967ലാണ് ആദ്യമായി പുതിയ കാര്‍ വാങ്ങുന്നത്. 54 വര്‍ഷം മുമ്പ് വാങ്ങിയ കെ.എല്‍.എ 2158 നമ്പര്‍ അംബാസഡര്‍ കാര്‍ ഇന്നും കൈമാറ്റം ചെയ്യാതെ സൂക്ഷിച്ചിട്ടുണ്ട്. മലയാള ലിപിയില്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്ന കാലത്തും വെള്ളാപ്പള്ളിക്ക് സ്വന്തമായി കാറുണ്ടായിരുന്നു. 112 ആയിരുന്നു രജിസ്‌ട്രേഷന്‍ നമ്പര്‍. ആസ്റ്റിന്‍ കമ്പനിയുടെ കാര്‍ 1500 രൂപയ്ക്ക് വാങ്ങി 3000 രൂപ ചെലവഴിച്ചാണ് ഉപയോഗിച്ചത്. പിന്നീട് ഹെറാള്‍ഡ് കമ്പനിയുടെ മൂന്നു മാസം പഴക്കമുള്ള കാറും ഉപയോഗിച്ചു. പിന്നീടാണ് പുത്തന്‍ അംബാസിഡര്‍ വാങ്ങിയത്. വിവാഹ ശേഷം ഭാര്യ പ്രീതിയുമായി എത്തിയത് ഈ കാറിലായിരുന്നു.

 



മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വെള്ളാപ്പള്ളിയ്ക്ക് ആശംസകള്‍ നേര്‍ന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 84 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഒരു സമുദായ സംഘടനാ നേതാവെന്ന നിലയില്‍ കേരള സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. സമുദായ സംഘടനാരംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും നവോത്ഥാന ആശയങ്ങളും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ജാതി, മത ചിന്തകള്‍ക്കതീതമായി മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനാരൂപം എന്ന നിലയിലാണ് എസ്.എന്‍.ഡി.പി യോഗത്തെ ശ്രീനാരായണ ഗുരു വിഭാവനം ചെയ്തത്.

ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായ നിലയില്‍ യോഗത്തെ നയിക്കാന്‍ വെള്ളാപ്പള്ളിക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ആശംസ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends