Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സമവാക്യങ്ങള്‍ മാറുന്നു... നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി കൂറ്റന്‍ റാലി; വിവിധ ക്രൈസ്തവ സംഘടനകള്‍, പി.സി ജോര്‍ജ്, ബിജെപി പ്രവര്‍ത്തകര്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നവര്‍ ഒന്നിച്ചെത്തിയതോടെ ബിഷപ്പ് ഹൗസ് പരിസരം മാറിമറിഞ്ഞു

12 SEPTEMBER 2021 07:37 AM IST
മലയാളി വാര്‍ത്ത

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയിരിക്കുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ബിഷപ്‌സ് ഹൗസിന് മുന്നില്‍ റാലി. ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ എത്തിയത്.

വിവിധ ക്രൈസ്തവ സംഘടനകള്‍, പി.സി ജോര്‍ജ്, ബിജെപി പ്രവര്‍ത്തകര്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പിന്തുണയറിയിച്ച് എത്തി. ബിജെപി നേതാക്കളായ എന്‍ ഹരി, നോബിള്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. പി.സി ജോര്‍ജാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഇന്ന് തന്നെ കത്തോലിക്ക സഭയുടെ ജാഥയും നടക്കും.

 



അതേസമയം ബിഷപ്പിന്റെ പ്രസംഗത്തെ ന്യായീകരിച്ച് പാലാ രൂപത രംഗത്തെത്തി. ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിന് എതിരല്ല. സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓര്‍മിപ്പിക്കുകയാണ് ചെയ്തതെന്ന് പ്രസ്താവനയില്‍ രൂപത വ്യക്തമാക്കി.


തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.അതേസമയം, വിവാദ പ്രസംഗത്തിന്റെ പൂര്‍ണ രൂപം സഭയെ പിന്തുണയ്ക്കുന്ന ദീപിക പത്രത്തില്‍ പ്രസിദ്ധികരിക്കുകയുംചെയ്തു.



പാലാ ബിഷപ്പിനെ ഇരിങ്ങാലക്കുട ബിഷപ്പ് പിന്തുണച്ചെങ്കിലും മറ്റു സഭകള്‍ അകലം പാലിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ബിഷപ്പിനെ തള്ളിപറഞ്ഞെങ്കിലും യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മാണി സി കാപ്പന്‍ എം.എല്‍എയും ന്യായീകരിച്ചു. ക്രൈസ്തവ വിശ്വാസ റാലിബിഷപ്പിനെതിരെ മുസ്ലീം ഐക്യവേദി നടത്തിയ പ്രകടനത്തിന് പിറകേ ബിഷപ്പിനെ പിന്തുണച്ച് െ്രെകസ്തവ വിശാസികളുടെ രണ്ടു റാലി ഇന്നലെ പാലായില്‍ നടന്നു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യൂ, സംസ്ഥാന സെക്രട്ടറി എന്‍.ഹരി എന്നിവര്‍ പങ്കെടുത്തു. ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് പ്രസംഗിച്ചു. കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പില്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നിര്‍മല ജിമ്മി തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.



നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ലൗ ജിഹാദ് വിവാദം ഉയര്‍ത്തിയ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഇതുവരെ പ്രതികരിച്ചില്ല. വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞത്.

മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയ ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് കോട്ടയത്തും തൃശൂരും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് മുസ്ലീം സംഘടനകള്‍ കുറ്റപ്പെടുത്തി.

 



മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ടയില്‍ കേരളം വീണുപോവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവന ആയുധമാക്കി കേരളത്തിന്റെ സാമുദായികമൈത്രി തകര്‍ക്കാനുള്ള ശ്രമങ്ങളെ കാണാതെ പോകരുത്. രണ്ട് മതങ്ങള്‍ തമ്മിലുള്ള കലഹമാണ് അത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മതങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാകണമെന്ന് ആഗ്രഹിച്ച് കുറേപ്പേര്‍ ഇതിനുപിന്നില്‍ നില്‍ക്കുന്നു എന്നും കുറ്റപ്പെടുത്തി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends