പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതിനെ ചൊല്ലി തർക്കം; പൂച്ചാക്കലില്‍ ടാങ്കർ ലോറി ഉടമയെ ഏഴംഗ സംഘം വെട്ടിക്കൊന്നു...

പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന തർക്കത്തിനൊടുവിൽ പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി.
തൈക്കോട്ടുശ്ശേരി രോഹിണിയില്‍ വിപിന്‍ലാലിനെ (37) യാണ് വെട്ടിക്കൊലപ്പെടുത്തിയത്.
അർധരാത്രിയോടെയാണ് സംഭവം. പ്രതികളില്‍ ഒരാളായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നേരിയ തോതിൽ നേരത്തേയും സ്ഥലത്ത് ഇതിനെച്ചൊല്ലി സംഘർഷം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
മാലിന്യം കൊണ്ടു പോകുന്ന ടാങ്കർ ലോറിയുടെ ഉടമയാണ് മരിച്ച വിപിൻ ലാൽ.
കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























