സംഭവങ്ങളെ സമുദായത്തിന്റെ തലയിൽ കെട്ടിവെക്കരുത്! ബിഷപ്പിന്റെ പ്രസ്താവനയിൽ പ്രയോജനം ആർ എസ് എസിന്; മതസമുദായത്തെ മുൻ നിർത്തി സംസാരിക്കാൻ തുടങ്ങിയാൽ തകരാൻ പോകുന്നത് പളുങ്ക് പോലുള്ള കേരള സമൂഹം, ഓർത്തിരുന്നാൽ ബിഷപ്പിന് കൊള്ളാം...

കേരളത്തിൽ ലൗ ജിഹാദ് എന്നൊരു ഒരു പ്രതിഭാസം ഉണ്ടെന്ന് കേരളത്തിലെ പല പുരോഹിതന്മാരും അല്ലാത്തവരും പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ പ്രധാനമായും നടക്കുന്ന ചർച്ചാവിഷയമാണ് ലൗ ജിഹാദ്. ഇപ്പോഴിതാ, ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: കഴിഞ്ഞ ആഴ്ച ബിഷപ്പ് പറഞ്ഞത്, കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്നാണ്. ഈ വിഷയത്തെ സങ്കീർണമാക്കുന്നത്, പ്രതിസ്ഥാനത്തു ഒരു വ്യക്തിയെ അല്ല നിർത്തിയിരിക്കുന്നത്, ഒരു സമുദായത്തെ ആണ്. പാലാ ബിഷപ്പിനോട് സിപി ജോണിന് പറയാനുള്ളത് ഇതാണ്. ഒരു മത സമുദായത്തെ മുൻനിർത്തി, മറ്റൊരു മത സമുദായ ത്തിന്റെ നേതാവ് ഇത്തരത്തിൽ പറയുന്നത് ഒരിക്കലും ശരിയല്ല. മറ്റെല്ലാ സമുദായക്കാരും തിരിച്ചും മറിച്ചും ഇങ്ങനെ പറയാൻ തുടങ്ങിയാൽ, തകരുന്നത് പളുങ്ക് പോലുള്ള കേരള സമൂഹം തന്നെയാണ്.
ഈ ബിഷപ്പ് കൊടുത്തിരിക്കുന്ന അമ്പ് എൽക്കുന്നത് കേരള സമൂഹത്തിന് ആണെന്ന കാര്യം ഒരിക്കലും മറക്കരുത്. നർകോട്ടിക് എന്നത് കേരളത്തിൽ പുതിയ ഒരു സംഭവമല്ല. രാഷ്ട്രീയത്തിൽ മയക്കുമരുന്ന് സംബന്ധിച്ചുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇത് സംബന്ധിച്ച് നിരവധി വിവാദങ്ങൾ വന്നിട്ടുള്ളതാണ്. ഇതിൽ പഴയകാലത്ത് നടന്നൊരു യുദ്ധമാണ് കറുപ്പ് യുദ്ധം. യൂറോപ്യൻമാർ ഇതിനു ചുക്കാൻ പിടിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് കറുപ്പ് ഉൽപ്പാദിപ്പിച്ച് ചൈനയെ കീഴടക്കാൻ നോക്കിയത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
യൂറോപ്പിൽ പകുതിയിലധികവും ക്രിസ്ത്യാനികളാണ്. അതിൽ കൂടുതലും കത്തോലിക്കരുമാണ്. ഇവിടെ ആരും സമുദായത്തിന്റെ പേര് പറഞ്ഞിട്ടില്ല. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് എത്തുന്നതും ഇവിടെനിന്ന് ഒക്കെയാണ്. ഇതുപോലെതന്നെ മെക്സിക്കോ, മയക്കുമരുന്ന് ഇവിടെയും ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഈ രാജ്യത്തും ഏറ്റവും കൂടുതൽ ഉള്ളത് ക്രിസ്ത്യാനികളാണ്. അവിടെയുള്ള കത്തോലിക്കരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ??
അതിനാൽ, പാലാ ബിഷപ്പിനോട് സിപി ജോൺ പറയുകയാണ്, ഏതെങ്കിലും സംഭവങ്ങൾ സമുദായത്തിന്റെ മേൽ കെട്ടി വയ്ക്കരുത്. ഇത്തരം പ്രവർത്തികൾ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ. അത് ഉത്തരവാദിത്തപ്പെട്ടവരുടെ അറിയിക്കുക... ഇല്ലെങ്കിൽ വൻ വിപത്ത് ആയിരിക്കും നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തിന് സംഭവിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha
























