വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽപ്പെട്ട ആർജെഡി അംഗത്തിന്റെ വോട്ട് എതിർസ്ഥാനാർഥിക്ക് കിട്ടിയതോടെ ബ്ലോക്ക് പ്രസിഡന്റ്സ്ഥാനം യുഡിഎഫ്-ആർഎംപിഐ ജനകീയമുന്നണിക്ക്. കോൺഗ്രസിലെ കോട്ടയിൽ രാധാകൃഷ്ണനാണ് പ്രസിഡന്റ്. ഇരുമുന്നണികൾക്കും ഏഴുവീതം സീറ്റുള്ള ഇവിടെ നറുക്കെടുപ്പാണ് പ്രതീക്ഷിച്ചതെങ്കിലും പ്രസിഡന്റ്സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്.
വോട്ടെണ്ണിയപ്പോൾ യുഡിഎഫ്-ആർഎംപിഐ സ്ഥാനാർഥി കോട്ടയിൽ രാധാകൃഷ്ണന് എട്ട് വോട്ടുകിട്ടി. എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ കെ.എം. സത്യന് ആറുവോട്ടും. ഇതോടെ നറുക്കെടുപ്പില്ലാതെതന്നെ കോട്ടയിൽ രാധാകൃഷ്ണൻ പ്രസിഡന്റായി. ആർജെഡി അംഗം രജനി തെക്കേത്തയ്യിലിന്റെ വോട്ടാണ് മാറിയത്. അബദ്ധത്തിൽ വോട്ട് മാറിയതായാണ് ഇവർ വിശദീകരിക്കുന്നത്. വോട്ടുചെയ്ത ഉടൻതന്നെ തെറ്റു മനസ്സിലായതിനെത്തുടർന്ന് വോട്ട് വീണ്ടും ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് രജനി വരണാധികാരിക്കും കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതിനൽകി.
വോട്ട് മാറിച്ചെയ്ത വിഷയം സിപിഎമ്മിൽ ഉൾപ്പെടെ വലിയ പ്രതിഷേധത്തിനിടയാക്കി. ഇതോടെ എൽഡിഎഫിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഉൾപ്പെടെ മാറി. ആർജെഡിയിലെ എം.കെ. പ്രസന്നയെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നത്. ഈ സംഭവത്തോടെ ആർജെഡി പിന്മാറുകയും സീറ്റ് സിപിഎമ്മിന് വിട്ടുനൽകുകയും ചെയ്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുനില തുല്യമായതോടെ നറുക്കെടുപ്പ് നടത്തുകയും സിപിഎമ്മിലെ പ്രീതി മോഹനൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുസ്‌ലിം ലീഗിലെ ജസ്മിന കല്ലേരിയായിരുന്നു എതിർസ്ഥാനാർഥി. ഇരുവർക്കും ഏഴുവീതം വോട്ട് കിട്ടി. നറുക്കെടുപ്പിൽ ഭാഗ്യം പ്രീതിക്കൊപ്പമായതോടെ എൽഡിഎഫിന് നേരിയ ആശ്വാസമായി.
നറുക്കെടുപ്പില്ലാതെതന്നെ പ്രസിഡന്റ്സ്ഥാനം ലഭിച്ചതോടെ ജനകീയമുന്നണി ക്യാമ്പ് ആഹ്ലാദത്തിലായി. ഷാഫി പറമ്പിൽ എംപി, കെ.കെ. രമ എംഎൽഎ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു തുടങ്ങിയവർ അഭിനന്ദനം അറിയിക്കാൻ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha
























