പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം.... ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 12വരെ നിയമസഭാസമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം

നിയമസഭാസമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 12വരെ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനമാണ് ചേരുന്നത്.
പൂര്‍ണമായും നിയമനിര്‍മ്മാണങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഒരു മാസത്തിലധികം നീളുന്ന സമ്മേളനം ചേരുന്നത്. 47 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കപ്പെടാനുള്ളത്.
നേരത്തേ ഉണ്ടായിരുന്ന 44 ഓര്‍ഡിനന്‍സുകള്‍ക്ക് പുറമേ പുതുതായി മൂന്ന് ഓര്‍ഡിനന്‍സുകള്‍ കൂടി അടുത്തിടെ മന്ത്രിസഭ അംഗീകരിച്ചിരുന്നു.
പരമാവധി ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ ഈ സഭാസമ്മേളനത്തില്‍ പാസാക്കിയെടുക്കാനാണ് നീക്കം.
"
https://www.facebook.com/Malayalivartha
























